ഹൂസ്റ്റൺ: മെയ് 24ന് വർണ വിസ്മയ കാഴ്ചകൾ ഒരുക്കിയ ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ വേറിട്ട കാഴ്ചകൾ ഒരുക്കി ടിസാക് വടംവലി കിക്കോഫ് ! ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടംവലി മൽസരത്തിന്റെ കിക്കോഫ് ചടങ്ങിൽ ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ മുഖ്യാതിഥിയായി എത്തിയ ജനകീയ നേതാവ് രമേശ് ചെന്നിത്തല എംഎൽഎയും ടെക്സാസ് മലയാളികളുടെ അഭിമാനമായ മിസ്സോരി സിറ്റി മേയർ റോബിൻ ഇലക്കാട്ടും കൂറ്റൻ വടത്തിന്റെ ഇരുഭാഗത്തും അണി നിരന്നപ്പോൾ പച്ച ബനിയനും മുണ്ടും ധരിച്ച ടിസാകിന്റെ ചുണകുട്ടന്മാർ നേതാക്കന്മാർക്കു കരുത്തു പകരുവാൻ ഇരു ഭാഗവും അണിനിരന്നു.
ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടലും ഡബ്ലിയുഎംസി പ്രസിഡന്റ് തോമസ് മൊട്ടക്കലും വടംവലിക്കാരോടൊപ്പം ചേർന്നപ്പോൾ നിറഞ്ഞു നിന്ന സദസ്സിന്റെ നിലയ്ക്കാത്ത കൈയടി കിക്കോഫിനെ ആവേശഭരിതമാക്കി. റോബിൻ ഇലക്കാട്ടും രമേശ് ചെന്നിത്തലയും വടംവലിക്കു ഭാവുകങ്ങൾ നേർന്നു. രമേശ് ചെന്നിത്തല ടിസാക് ചാരിറ്റി വിഭാഗം ഉദ്ഘാടനം ചെയ്തു.
കോട്ടയം സിഎംഎസ് കോളേജിന്റെ കലാ കായിക മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനികളെ ഈ വർഷം ചാരിറ്റി വിങ് സഹായിക്കും.
പ്രസിഡന്റ് ഡാനി രാജുവിന്റെ നേതൃത്വത്തിൽ 35 ബോർഡ് ഓഫ് ഡയറക്ടർസ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകി വരുന്നു. ഓഗസ്റ്റ് 9ന് രാവിലെ മുതൽ വൈകുന്നേരം വരെ ഫോർട്ബെൻഡ് കൗണ്ടി എപിക് സെന്ററിൽ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇൻഡോർ വടംവലിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു പിആർഓ ജിജി കുളങ്ങര പറഞ്ഞു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്