മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎൽഎ

JUNE 1, 2025, 7:28 AM

കണ്ണൂർ: തിരഞ്ഞെടുപ്പിൽ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. 

നിയമസഭയ്ക്ക് അകത്തും പുറത്തും ജനപക്ഷത്ത് നിന്ന് കൊണ്ട് പിണറായി സർക്കാരിന്റെ ദുഷ്‌ചെയ്തികൾ യുഡിഎഫ് തുറന്നുകാട്ടിയിട്ടുണ്ട്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പുകളിൽ  ജനവികാരം എവിടെ നിൽക്കുന്നുവെന്ന് നാം കണ്ടതാണ്. ചേലക്കരയിലും എൽഡിഎഫിന്റെ ജനപിന്തുണ ഗണ്യമായി കുറയുകയാണ് ചെയ്തത്. ലോക്‌സഭാ,അസംബ്ലി, തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ നേടാൻ സാധിച്ചത്. അത് നിലമ്പൂരിലും ആവർത്തിക്കും. യുഡിഎഫിന്റെ ആത്മവിശ്വാസം വലുതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 

പി.വി അൻവർ മത്സരിക്കാൻ സാധ്യതയില്ല. ആദ്യം മത്സരിക്കില്ലെന്നും പിന്നീട് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടെ അൻവറിന്റെ നിലപാടിലെ ചാഞ്ചാട്ടം വ്യക്തമാണ്. എൽഡിഎഫ് ഭരണത്തിനെതിരായ ജനവികാരത്തെ ഏകോപിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ആ ശ്രമത്തിൽ ജനം യുഡിഎഫിനൊപ്പം നിൽക്കും. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിക്കും. 

vachakam
vachakam
vachakam

പി.വി അൻവറിനെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സന്ദർശിച്ചത് കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ നിർദ്ദേശ പ്രകാരമല്ല. അതൊരു സൗഹൃദ കൂടിക്കാഴ്ച മാത്രമായിരിന്നെന്ന് കരുതുന്നു. പിണറായിക്കെതിരായ പോരാട്ടത്തിൽ ശക്തമായ ജനകീയ ഐക്യം വേണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. ആ തലത്തിലുള്ള പ്രതിഫലനമായിരിക്കാം സന്ദർശനം.രാഹുൽ മാങ്കൂട്ടത്തിലുമായി താൻ ബന്ധപ്പെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.  

അൻവറിനെ യുഡിഎഫുമായി സഹകരിക്കുമോയെന്ന  ചോദ്യത്തിന് ആലോചിച്ച് ചെയ്യണ്ടകാര്യമാണെന്ന് പ്രതികരിച്ച സണ്ണി ജോസഫ്  പായിസത്തിന് മധുരം എത്ര കൂടിയാലും അധികമാകില്ലെന്നും കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പിൽ വിജയത്തെ സംബന്ധിച്ച് ഒരു തരത്തിലുമുള്ള ആശങ്കയും കോൺഗ്രസിനും യുഡിഎഫിനുമില്ല. പിണറായി സർക്കാരിന് എതിരായ പോരാട്ടത്തിൽ എത്രയാളുകൾ കൂടെ നിൽക്കുന്നോ അത്രയും നല്ലതെന്നും സണ്ണി ജോസഫ് പറഞ്ഞു.  അൻവറിനെ യുഡിഎഫ് കൂടെക്കൂട്ടാതിരുന്നതല്ല, യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായി അൻവർ നടത്തിയ ചില തെറ്റായപരാമർശങ്ങൾ ഞങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല. അത് ഞങ്ങൾ നേരിട്ടും പരസ്യമായും പറയുകമാത്രമാണ് ചെയ്തത്. സംഭവങ്ങളുടെ പുരോഗതിയെ ആശ്രയിച്ചാണ് രാഷ്ട്രീയം. ഒരുവാതിലും എക്കാലവും അടയില്ല. നിലമ്പൂരിൽ അമ്പത് ശതമാനം വോട്ട് യുഡിഎഫ് നേടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരായ ജനവിധിയായിരിക്കും. സർക്കാരിന്റെ വിലയിരുത്തൽ ആയിരിക്കുമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. ഒരു തവണ തൃപ്പൂണ്ണിത്തറയിൽ ജനം തള്ളിയ വ്യക്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെന്നും നിലമ്പൂരിൽ യുഡിഎഫ് പൂർണ്ണ സജ്ജമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam