പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതികൾക്ക് അപേക്ഷിക്കാം

JUNE 2, 2025, 2:21 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി, ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC & DNT എന്നീ പദ്ധതികൾക്കായി 2025- 26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്-സൈറ്റുകളിൽ ലഭ്യമാണ്.

സ്‌കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം.

vachakam
vachakam
vachakam

സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ബന്ധപ്പെടാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam