ഷിക്കാഗോ: ഷിക്കാഗോയിലെ 17 എപ്പിസ്‌കോപ്പൽ ക്രിസ്റ്റ്യൻ സഭകളുടെ ഐക്യവേദിയായ എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചിന്റെ ഈ വർഷത്തെ കുടുംബസംഗമം മേയ് 31ന് വൈകുന്നേരം ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാളിൽ അരങ്ങേറി. ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
വിവിധ ദേവാലയങ്ങളിൽ നിന്നും നയന മനോഹരവും എന്നാൽ ബിബ്ലിക്കൽ തീംകളെ ആസ്പദമാക്കിയള്ള കലാ വിരുന്നുകൾ അവതരിപ്പിച്ചു കാണികളുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി.
മാർ ജേക്കബ് അങ്ങാടിയത്തും മാർ ജോയി ആലപ്പാട്ടും രക്ഷാധികാരികളായി നേതൃത്വം നൽകുന്ന കൗൺസിലിന്റെ പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു, റവ. ഫാ. ബിജു യോഹന്നാൻ, അച്ചൻകുഞ്ഞ് മാത്യു, ബഞ്ചമിൻ തോമസ്, ജോർജ് മാത്യു, സിനിൽ ഫിലിപ്പ് , റവ. ജോയി വർഗീസ്, റോഡ്‌നി സൈമൺ, ജോളി ചെറിയാൻ, സാം തോമസ്, ജോൺസൺ വള്ളിയിൽ, ആന്റോ കവലയ്ക്കൽ എന്നിവർ നേതൃത്വം നൽകുന്നു.
ഈ വർഷത്തെ കുടുംബസംഗമത്തിന്റെ വിജയത്തിനായും 17 പള്ളികളെ ഏകോപ്പിക്കുന്നതിനു കൺവീനറായ മാത്യു മാപ്പിളേട്ട്, ഇതരം കോർഡിനേറ്റേഴ്‌സായി ജോൺസൺ വള്ളിയിൽ, ജോയിസ് ചെറിയാൻ, പ്രേംജിത് വില്യം, ഏലിയാമ്മ പുന്നൂസ്, ആന്റോ കവലയ്ക്കൽ, ജോൺസൺ കണ്ണൂക്കാടൻ, ജോർജ് കുര്യാക്കോസ്, ജോർജ് വർഗീസ്, ആഗ്‌നസ് മാത്യു, സിബിൽ ഫിലിപ്പ്, മഞ്ജു ബേബി ഷീബ മാത്യൂസ്, സാറ വർഗീസ്, സുമ ജോർജ്, വൽസമ്മ ഈട്ടിക്കൽ, ബീന ജോർജ്, ഡെൽസി മാത്യു, വർഗീസ് തോമസ്, ജാസ്മിൻ ഇമ്മാനുവേൽ, റോഡനി സൈമൺ, ഇടിക്കുള ജോസഫ്, സൈമൺ തോമസ്, തോമസ് സ്‌കറിയ, ജോൺ എലക്കാട്ട് എന്നിവരും പ്രവർത്തിച്ചു.
വൈകിട്ട് 5 മണിക്ക് ഡിന്നറോടു കൂടി തുടങ്ങിയ കുടുംബസംഗമം രാത്രി 9.30ന് സമാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്