ധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങളിൽ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകക്ക് പന്ത്രണ്ടിൽ ഏഴ് സമ്മാനങ്ങളുടെ തിളക്കം

JUNE 1, 2025, 6:39 AM

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾക്ക് തിളക്കം കൂട്ടികൊണ്ട് ധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങളിൽ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവയിൽ നിന്നുള്ള മത്സരാർത്ഥികൾ പന്ത്രണ്ടിൽ ഏഴ് സമ്മാനങ്ങളും കരസ്ഥമാക്കികൊണ്ട് ഇടവകയ്ക്ക് അഭിമാനമായി.

ക്‌നാനായ റീജിയണിലെ പതിനഞ്ച് ഇടവകകളിൽനിന്നും ഏഴു മിഷനുകളിൽ നിന്നുമായി നാൾ കാറ്റഗറികളിലായി നടത്തപ്പെട്ട ഉപന്യാസ മതസരങ്ങൾ സംഘടിപ്പിച്ചത് ക്‌നാനായ റീജിയണിലെ വിസിറ്റേഷൻ കോൺഗ്രിഗേഷനാണ്. മത്സരങ്ങളിലെ വിജയികളെ ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ നടത്തപ്പെട്ട ആഘോഷങ്ങളിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പ്രഖ്യാപിച്ചു. സെന്റ് മേരീസ് ഇടവകയിൽ നിന്നുള്ള വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും സീറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ, മാർ മാത്യു മൂലക്കാട്ട് എന്നിവർ ചേർന്ന് സമ്മാനിച്ചു.

കാറ്റഗറി 1 ൽ ഒന്നാം സമ്മാനം ജെന്നിഫർ കൊച്ചിക്കുന്നേൽ, മൂന്നാം സമ്മാനം ഷാർലറ്റ് കൈതക്കത്തൊട്ടിയിൽ എന്നിവർ കരസ്ഥമാക്കി. കാറ്റഗറി 2 ലെ ഒന്നാം സമ്മാനം ഫിലിപ്പ് നെടുംതുരുത്തിൽ, രണ്ടാം സമ്മാനം ജാഷ് തോട്ടുങ്കൽ എന്നിവർക്കാൻ ലഭിച്ചത്. കാറ്റഗറി 3 ലെ ഒന്നാം സമ്മാനം ജെയിംസ് കുശ്ശേരിയും മൂന്നാം സമ്മാനം സാന്ദ്ര കുശ്ശേരിയും സ്വന്തമാക്കി.

vachakam
vachakam
vachakam

കാറ്റഗറി 4 ൽ മുതിർന്നവർക്കായി നടത്തപ്പെട്ട മത്സരത്തിൽ സിസി മൂലക്കാട്ട് മൂന്നാം സമ്മാനത്തിന് അർഹയായി. ഇവർക്ക് പുറമെ, കാറ്റഗറി 1 ലെ രണ്ടാം സമ്മാനം ജോഷ്വ ചക്കാലക്കൽ (സെന്റ് സ്റ്റീഫൻസ് ക്‌നാനായ കാത്തലിക്ക് ഇടവക, ന്യൂയോർക്ക്), കാറ്റഗറി 2 ലെ മൂന്നാം സമ്മാനം ഐസക്ക് പുല്ലാനപ്പള്ളിൽ (സെന്റ് സ്റ്റീഫൻസ് ക്‌നാനായ കാത്തലിക്ക് ഇടവക, ന്യൂയോർക്ക്), കാറ്റഗറി 3 ലെ രണ്ടാം സമ്മാനം ബെറ്റ്‌സി കിഴക്കേപ്പുറം (ക്രൈസ്റ്റ് ദ് കിംഗ് ക്‌നാനായ കാത്തലിക്ക് ഇടവക, ന്യൂ ജേഴ്‌സി), കാറ്റഗറി നാലിലെ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും യഥാക്രമം റാണി കൊച്ചുവീട്ടിൽ (സെന്റ് മേരീസ് ക്‌നാനായ ഇടവക ഹൂസ്റ്റൺ), ബിബിത പറപ്പള്ളി (സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക്ക് ഇടവക, താമ്പാ) എന്നിവർ സ്വന്തമാക്കി.

വടക്കേ അമേരിക്കൻ ക്‌നാനായ മേഖലയ്ക്ക് ധന്യൻ മാർ മാക്കിൽ എങ്ങനെ പ്രസക്തമാണ് ലോകമെമ്പാടുമുള്ള  ക്‌നാനായ സമുദായത്തിന്റെ ഐക്യത്തിനും ആത്മീയശാക്തീകരണത്തിനും ധന്യൻ മാർ മാക്കിലിന്റെ തത്വങ്ങൾ നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്ന  വിഷയത്തെ ആസ്പദമാക്കിയാണ് ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.

വിസിറ്റേഷൻ കോൺഗ്രിഗേഷൻ ഷിക്കാഗോ സുപ്പീരിയർ സി. ജെസീന മത്സര പ്രഖ്യാപനത്തിനും സമ്മാനദാനത്തിനും വിസിറ്റേഷൻ കോൺഗ്രിഗേഷനിലെ സന്യസ്ഥരോടൊപ്പം നേതൃത്വം നൽകി. സമ്മാനാർഹരായ സെന്റ് മേരീസ് ഇടവകയിലെ മത്സരാർത്ഥികളെ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു.

vachakam
vachakam
vachakam

ത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും, ധന്യൻ മാർ മാത്യു മാക്കീലിനെ അടുത്തറിയുവാനായി ഇത്തരത്തിലുള്ള ഒരു മത്സരം സംഘടിപ്പിച്ച വിസിറ്റേഷൻ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്‌സിന് നന്ദി അറിയിക്കുകയും ചെയ്തു. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ. ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, ക്‌നാനായ റീജ്യൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവർ സന്നിഹിതരായിരുന്നു.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam