തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമെന്ന് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍.
സിലബസ്, സ്‌കൂള്‍ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ രേഖകള്‍ പഠിച്ച ശേഷം സമിതി വീണ്ടും യോഗം ചേരും.
വകുപ്പുതല രേഖകള്‍ പഠിച്ചശേഷമാണ് എന്‍ ഷംസുദ്ദീന്‍, എം ലിജു, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ് എന്നിവരടങ്ങിയ സമിതിയുടെ വിലയിരുത്തല്‍.
യുഡിഎഫിന്റെ അന്തിമ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഉപസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മുന്നോട്ടു പോവുകയാണെങ്കില്‍ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്.
കാര്യങ്ങള്‍ വിലയിരുത്താന്‍ ഉപസമിതിയുടെ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പദ്ധതി നടപ്പിലാക്കാനാകുമോ എന്നാണ് പരിശോധിച്ചത്. സമിതിയുടെ രണ്ടാമത്തെ യോഗമായിരുന്നു ഇന്നലെ ചേര്‍ന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
