ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുളള യാത്ര മുടങ്ങിയ സംഭവം കേരളാ ഹൗസിലെ ഉദ്യോഗസ്ഥരുടെ അലംഭാവമോ?
സംഭവത്തിൽ കേരളാ ഹൗസിന് വീഴ്ച സംഭവിച്ചുവെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര അലംഭാവം ഉണ്ടായി.
പ്രോട്ടോകോൾ ഓഫീസർ കൃത്യമായി വിവരങ്ങൾ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് മുൻപുളള ഗേറ്റ് മാറിയ വിവരം ഉദ്യോഗസ്ഥൻ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ലെന്നാണ് വിവരം. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാണ് സാധ്യത.
ശനിയാഴ്ച ഉച്ചയ്ക്ക് 2.50 നുളള വിമാനത്തിൽ കോഴിക്കോട്ടേക്കാണ് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തിൽ എത്തിയെങ്കിലും അദ്ദേഹത്തിന് കയറാനായില്ല.
നിലവിൽ ഡൽഹി വിമാനത്താവളത്തിൽ തുടരുകയാണ് അദ്ദേഹം. വൈകുന്നേരത്തെ വിമാനത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെടും. കണ്ണൂരിലേക്കാണ് അദ്ദേഹം വിമാനം കയറുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
