ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഓഗസ്റ്റ് 1ന് സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ ആവേശകരമായി നടന്നു. രാവിലെ 8.30ന് ആരംഭിച്ച മത്സരങ്ങൾ വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് വിജയകരമായി സമാപിച്ചു.
മെൻസ് ഓപ്പൺ, വിമൻസ് ഓപ്പൺ, 50 വയസും അതിൽ കൂടുതലുമുള്ള സീനിയേഴ്‌സ് (50+) ഡബിൾസ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. മത്സരാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും കായികപ്രേമികളും വലിയ തോതിൽ പങ്കെടുത്തത് ടൂർണമെന്റിന്റെ വിജയത്തിന് മാറ്റുകൂട്ടി.
സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു. റവ.ഫാ. എൽദോ പോൾ, ജോൺസൻ കല്ലുംമൂട്ടിൽ, ബിജു ചാലക്കൽ, ജോൺസൻ ഉമ്മൻ തുടങ്ങിയവരുടെ സാന്നിദ്ധ്യം ടൂർണമെന്റിനു മാറ്റേകി.
വിജയികൾ - മെൻസ് ഓപ്പൺ
ഒന്നാം സ്ഥാനം: ജോർജ് മാത്യു & ജോജി ജോർജ് (സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ചർച്ച്)
രണ്ടാം സ്ഥാനം: മൈക്കിൾ ജോയ് & ഐസക് ജോസഫ് (സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്)
വിമൻസ് ഓപ്പൺ
ഒന്നാം സ്ഥാനം: ജിതിൻ & ബോബി (സെന്റ് തോമസ് സി.എസ്.ഐ. ചർച്ച്)
രണ്ടാം സ്ഥാനം: ആൻമേരി മാത്യു & അബിഗയിൽ മാത്യു (സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച്)
സീനിയേഴ്‌സ് (50+)
ഒന്നാം സ്ഥാനം: സാവിയോ തോമസ് & ബാബു വെണ്ണാലി (സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്)
രണ്ടാം സ്ഥാനം: അലാന്റി ജോൺ & മാത്യു ഗിൽബർട്ട് (സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്)
റൈസിംഗ് സ്റ്റാർ പുരസ്‌കാരം
ഐസക് ജോസഫ് & റോസ് ജോയ്
മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച കായികമികവും സൗഹൃദ മനോഭാവവും പ്രകടിപ്പിച്ചതായി സംഘാടകർ അറിയിച്ചു.
സ്‌പോർട്‌സ് കൺവീനർ ജിനോ ജേക്കബ്, ബാഡ്മിന്റൺ കോർഡിനേറ്റർമാരായ മൈക്കിൾ ജോയ്, ജോജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ. ഡോ ബെന്നി ഫിലിപ്പ്, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ടൂർണമെന്റിന് നേതൃത്വം നൽകിയത്.
ടൂർണമെന്റ് കോർഡിനേറ്റർമാരായിരുന്ന മൈക്കിൾ ജോയ്, ജോജി ജോസഫ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.
ഉമ്മൻ തോമസ് (Royal Travel & Tours), ചാണ്ടപ്പിള്ള മാത്യൂസ് (TWFG Insurance) എന്നിവർ ടൂർണമെന്റിന്റെ സ്‌പോൺസർമാരായിരുന്നു.
സെക്രട്ടറി ഷാജൻ ജോർജ് നന്ദി പ്രകാശിപ്പിച്ചു.
ജീമോൻ റാന്നി, പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
