ഏഴ് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: അമ്മ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

AUGUST 8, 2026, 8:48 AM

ഓഹിയോ:ഓഹിയോയിൽ ഏഴ് വയസ്സുകാരനായ വില്ല്യം ഇവാൻസ് എന്ന കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ അമ്മ കെയ്റ്റ്‌ലിൻ ഇവാൻസ്, ഇവരുടെ കൂടെ താമസിച്ചിരുന്ന നെസ്സ കീനി, കിർബി റാങ്കിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.

വീട്ടിലെ അലമാരയ്ക്കുള്ളിൽ കൈകാലുകൾ ഡക്ട് ടേപ്പ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി കുട്ടി ക്രൂരമായ ശാരീരികമാനസിക പീഡനങ്ങൾക്കും, പൊള്ളലേൽപ്പിച്ചുള്ള പീഡനങ്ങൾക്കും, വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങൾക്കും ഇരയായതായി കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസ് അന്വേഷിച്ച മുതിർന്ന ഉദ്യോഗസ്ഥൻ തന്റെ 30 വർഷത്തെ സർവീസിനിടയിലെ ഏറ്റവും ഭയാനകമായ സംഭവം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

മൂന്ന് പ്രതികൾക്കെതിരെയും കൊലപാതകം, കുട്ടികളോടുള്ള ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കോടതി മൂവർക്കും 1.1 മില്യൺ ഡോളർ വീതം ജാമ്യത്തുക നിശ്ചയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam