മുഖ്യമന്ത്രിയെ പുകഴ്ത്തി: സി ദിവാകരന് കാരണം കാണിക്കൽ നോട്ടീസ് നൽകി സിപിഐ

SEPTEMBER 17, 2026, 10:26 AM

തിരുവനന്തപുരം: കഴിഞ്ഞദിവസമാണ് മുതിർന്ന സിപിഐ നേതാവ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയത്. ഈ പുകഴ്ത്തലിന് പിന്നാലെ  സി ദിവാകരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. 

നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താൽപര്യം സതീശന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചുവെന്നും പാവപ്പെട്ടവർക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുമെന്നും സി ദിവാകരൻ പറഞ്ഞിരുന്നു.

'കേരളത്തിന്റെ പ്രിയങ്കരനായ, കേരളത്തിന്റെ സ്പന്ദനമായ വി ഡി സതീശനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. അദ്ദേഹമായതുകൊണ്ടാണ് ഞാൻ രണ്ട് മണിക്കൂറോളം കാത്തിരുന്നത്. സാധാരണ ഞാൻ ആരെയും കാത്തിരിക്കാറില്ല. അത് എന്റെ സ്വഭാവമാണ്.

vachakam
vachakam
vachakam

നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താൽപര്യം സതീശന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സർക്കാർ പാവപ്പെട്ടയാളുകൾക്ക് വേണ്ടി, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുന്നതാണ്', എന്നായിരുന്നു സി ദിവാകരൻ പ്രസംഗിച്ചത്.


 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam