തിരുവനന്തപുരം : ബി.അശോക് ഐഎഎസിനും എൻ.പ്രശാന്ത് ഐഎഎസ്സിനും കൂടുതൽ ചുമതലകൾ. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ബി.അശോകിന് പൊതുഭരണവകുപ്പിന്റെയും ഭരണപരിഷ്‌കരണ വകുപ്പിന്റെയും അധികച്ചുമതല നൽകി .
കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എൻ.പ്രശാന്തിന് നികുതിവകുപ്പ് സ്‌പെഷൽ സെക്രട്ടറിയുടെ ചുമതലയും നൽകി. ധനവകുപ്പ് (റിസോഴ്‌സ്) സെക്രട്ടറി പാട്ടിൽ അജിത് ഭാഗവത് റാവു കിഫ്ബി സിഇഒയുടെ അധികച്ചുമതലയും വഹിക്കും.
മുൻ സർക്കാരിന്റെ കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരും സസ്‌പെൻഷനിലായിരുന്നു. ചീഫ് സെക്രട്ടറിയെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിനാണ് എൻ. പ്രശാന്തിനെതിരെയും, സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് ബി. അശോകിനെതിരെയും നടപടിയുണ്ടായിരുന്നത്.
പിന്നീട് വന്ന പുതിയ യുഡിഎഫ് സർക്കാർ ഇവരുടെ സസ്‌പെൻഷൻ പിൻവലിച്ച് സർവീസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
