ആറാം വയസ്സിൽ വിസ്മയ നേട്ടം: ഫോമാ 2026 യുവജനോത്സവത്തിൽ തിളങ്ങി സെയ്ഡൻ സിദ്ദിഖ്

AUGUST 8, 2026, 8:14 AM

ഫോമാ 2026 കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ആറുവയസ്സുകാരൻ സെയ്ഡൻ സിദ്ദിഖ് തന്റെ അസാധാരണമായ പ്രകടനത്തിലൂടെ ഏവരുടെയും ഹൃദയം കീഴടക്കി.

കിന്റർഗാർട്ടൻ വിദ്യാർഥിയായ സെയ്ഡൻ, സബ് ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മത്സരാർഥികളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തന്നെക്കാൾ ഏറെ പ്രായമുള്ള കുട്ടികളോടൊപ്പം മത്സരിച്ചാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ഇംഗ്ലീഷ് പ്രസംഗം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, മറ്റ് ആറ് ഇനങ്ങളിൽ രണ്ടാം സ്ഥാനവും നേടി സെയ്ഡൻ തന്റെ ആത്മവിശ്വാസവും കലാപാടവവും തെളിയിച്ചു. ഈ മികവുറ്റ പ്രകടനം വിധികർത്താക്കളുടെയും സംഘാടകരുടെയും കാണികളുടെയും പ്രത്യേക അഭിനന്ദനം നേടി.

vachakam
vachakam
vachakam


ജോർജിയയിലെ കമ്മിംഗിൽ താമസിക്കുന്ന അബൂബക്കർ സിദ്ദിഖ് – ഷൈനി അബൂബക്കർ ദമ്പതികളുടെ മകനാണ് സെയ്ഡൻ. കലാസാംസ്‌കാരിക, സാമൂഹിക, സംഘടനാ രംഗങ്ങളിൽ സജീവമായ കുടുംബപശ്ചാത്തലത്തിൽ വളരുന്ന ഈ കൊച്ചു പ്രതിഭയുടെ നേട്ടം ഏവർക്കും അഭിമാനമായി.

മാതാവ് ഷൈനി അബൂബക്കർ, നിലവിൽ ഫോമാ കംപ്ലയൻസ് കൗൺസിൽ സെക്രട്ടറിയാണ്. 2020-2022 കാലയളവിൽ ഫോമാ വനിതാ ഫോറം സെക്രട്ടറിയായും പ്രവർത്തിച്ച അവർ, ഒരു പ്രമുഖ അമേരിക്കൻ കമ്പനിയിലെ ഐ.ടി. ഡയറക്ടറായും, Flowers TV USAയിലെ അവതാരകയായും സേവനമനുഷ്ഠിക്കുന്നു.

vachakam
vachakam
vachakam

പിതാവ് അബൂബക്കർ സിദ്ദിഖ്, ഗ്രേറ്റർ അറ്റ്‌ലാന്റ മലയാളി അസോസിയേഷൻ (GAMA)യുടെയും ഫോമായുടെയും സജീവ പ്രവർത്തകനാണ്. ഗാമയിൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലവിൽ GAMA Independent Constitution Review Committee അംഗമാണ്. ഒരു പ്രമുഖ മൾട്ടിനാഷണൽ സപ്ലൈ ചെയിൻ കമ്പനിയിലെ Senior Solutions Architect കൂടിയായ അദ്ദേഹം ആമസോൺ പ്രസിദ്ധീകരിച്ച ഒരു സാങ്കേതിക ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.


യുവജനോത്സവം മികച്ച രീതിയിൽ സംഘടിപ്പിച്ച FOMAA Youth Festival Committee അംഗങ്ങളായ ഡാനിഷ് തോമസ്, ബിനീഷ് ജോസഫ്, ജെയിംസ് കല്ലറക്കാനിയിൽ, ജിജോ ചിറയിൽ, നിധിൻ ആലപ്പാട്ട്, നോബിൾ ജനാർദ്ദനൻ എന്നിവർ സെയ്ഡന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.

vachakam
vachakam
vachakam

ഇത്രയും വിപുലമായ മത്സരങ്ങളും വിവിധ പ്രായവിഭാഗങ്ങളും ഉൾക്കൊള്ളുന്ന യുവജനോത്സവം സുതാര്യമായും ക്രമബദ്ധമായും സംഘടിപ്പിക്കാൻ കമ്മിറ്റി ആത്മാർത്ഥമായി പ്രവർത്തിച്ചതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് എന്നിവർ അറിയിച്ചു.


ഭാവിയിൽ കൂടുതൽ കുട്ടികളെയും യുവജനങ്ങളെയും ഇത്തരം കലാമത്സരങ്ങളിലേക്ക് ആകർഷിക്കുന്ന തരത്തിൽ യുവജനോത്സവം കൂടുതൽ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് FOMAA 2026 Convention Chair സുബിൻ കുമാരനും Convention Convener ജിജു കുളങ്ങരയും അഭിപ്രായപ്പെട്ടു.

സെയ്ഡന്റെ ഈ തിളക്കമാർന്ന വിജയം കുടുംബത്തിന്റെയും ജോർജിയ മലയാളി സമൂഹത്തിന്റെയും മാത്രമല്ല, ലോകമെമ്പാടുമുള്ള ഫോമാ കുടുംബത്തിന്റെയും അഭിമാനമാണ്. ഇനിയും അനേകം ഉയരങ്ങൾ കീഴടക്കാൻ ഈ കൊച്ചു പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam