പയ്യോളി പോക്സോ കേസ്: പെൺകുട്ടിയെ കാറിൽവെച്ച് പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

NOVEMBER 6, 2026, 10:01 AM

 കോഴിക്കോട്: പയ്യോളി പോക്സോ കേസില്‍ പ്രതിയായ റഫീഖിന്റെ രണ്ട് കാറുകളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. 

 പത്ത് മാസം ഒളിവിലായിരുന്ന റഫീഖിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടുന്നത്. ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തി. അതിനിടയിലാണ് രണ്ട് കാറുകള്‍ പിടിച്ചെടുത്തത്. 

 പെണ്‍കുട്ടിയെ ഈ രണ്ട് കാറുകളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

vachakam
vachakam
vachakam

ഒരു ഇന്നോവ കാറും ഒരു ഥാറുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ വാഹനങ്ങളില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയുമായി സഞ്ചരിക്കുകയും പീഡിപ്പിക്കുകയും ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കുന്നു.ഈ രണ്ട് വാഹനങ്ങളിലും പെണ്‍കുട്ടിയുമായി സഞ്ചരിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. രണ്ട് മൊബൈല്‍ ഫോണുകള്‍ കൂടി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam