കാക്കനാട്  ബസ് ഇടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി

NOVEMBER 6, 2026, 9:22 AM

 കൊച്ചി: കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. സ്വകാര്യ ബസിൻ്റെ ഡ്രൈവറായ സി കെ ബിനോയിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

 അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ആണെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. നേരത്തെ ഡ്രൈവർ സി കെ ബിനോയിയുടെ ലൈസൻസ് റദ്ദാക്കാൻ ആർടിഒ നടപടികൾ ആരംഭിച്ചിരുന്നു. 

 കൊച്ചിയിലെ ബസുകളുടെ മണരപ്പാച്ചിലിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി നേരത്തെ രം​ഗത്തെത്തിയിരുന്നു. എന്തുതരം ഡ്രൈവിങ് ആണിതെന്ന് ചോ​ദിച്ച കോടതി ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ ആണെന്നും പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

 അപകടമുണ്ടാക്കിയ സ്വകാര്യ ബെഡ് ഡ്രൈവർ ബിനോയ് ഏഴ് ക്രമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ രണ്ട് ലഹരി കേസുകളും ഉൾപ്പെടുന്നുണ്ട്. ഡ്രൈവർ അശ്രദ്ധമായും അമിത വേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് എസിപി വ്യക്തമാക്കുന്നത്. ഡ്രൈവറുടെ ലഹരി പരിശോധനയ്ക്കായ് സാമ്പിളുകൾ അയച്ചിട്ടുണ്ട്.

 ഇന്നലെയാണ് അശ്രദ്ധമായി ഒടിച്ച ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ തൃശ്ശൂർ സ്വദേശിനി അക്ഷര ( 29) മരിച്ചത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam