ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2027 ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും. ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് പൂർത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ ഒമ്പത് വരെ നീളും. നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 13 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും.
രാവിലെ 10:30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകൾ ആരംഭിക്കുക. പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിച്ചതോടെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മുമ്പിൽ ഇനി തയ്യാറെടുക്കാൻ 101 ദിവസങ്ങൾ മാത്രമാണ് ഉള്ളത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് ഫിസിക്സ് ആണ് വിഷയം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, എക്കണോമിക്സ്, ബയോളജി, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
