പാലക്കാട്: പാലക്കാട് വണ്ടിത്താവളത്ത് സ്വന്തം കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മുൻ സൈനികൻ മരിച്ചു.
വടതോട് പൂളക്കാട് സ്വദേശി ആർ. മുരുകദാസ് (61) ആണ് മരിച്ചത്. വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയാണിത്. സംഭവത്തിൽ പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെയാണ് സംഭവം. ഞാറ്റടിക്ക് വെള്ളം തിരിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് വൈദ്യുതി വേലിയിൽ തട്ടിയെന്നാണ് സംശയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
