ഗോപിയോ ഡാളസ് ബ്ലാക്ക് ടൈ അവാർഡ്‌സ് ഗാല 20

NOVEMBER 16, 2026, 10:07 PM

ഡാളസ്: വിവിധ മേഖലകളിൽ മികവ് തെളിയിക്കുകയും സമൂഹത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്ത ഇന്ത്യൻ വംശജരെയും സംഘടനകളെയും ആദരിക്കാൻ ഗോപയോ ഡാളസ് ടെക്‌സസ് ചാപ്റ്റർ 'ബ്ലാക്ക് ടൈ അവാർഡ്‌സ് ഗാല 2027' സംഘടിപ്പിക്കുന്നു. പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ 2026 നവംബർ 15 മുതൽ സമർപ്പിക്കാം.

ഡാളസ്-ഫോർട്ട് വർത്ത് മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുന്നത്. തൊഴിൽരംഗത്തെ മികവ്, വനിതാ നേതൃത്വം, സമഗ്ര സംഭാവന, സംരംഭകത്വം, സാമൂഹിക സേവനം, യുവജനങ്ങളുടെ നേട്ടങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. നേതൃത്വപാടവം, സത്യസന്ധത, സമൂഹസേവനം, പ്രവർത്തനങ്ങളിലൂടെ കൈവരിച്ച വ്യക്തമായ നേട്ടങ്ങൾ എന്നിവ തിരഞ്ഞെടുപ്പിൽ പരിഗണിക്കും.

2027 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അന്തിമ പരിഗണനയ്ക്കുള്ളവരെ തിരഞ്ഞെടുക്കും. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന ഗാല ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. പരിപാടിയുടെ കൃത്യമായ തീയതി പിന്നീട് അറിയിക്കും.

vachakam
vachakam
vachakam

ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരെ ബന്ധിപ്പിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപയോ). നോർത്ത് ടെക്‌സസിൽ സാമൂഹിക ബന്ധങ്ങൾ, നേതൃത്വ വികസനം, സാംസ്‌കാരിക പരിപാടികൾ, സേവന പ്രവർത്തനങ്ങൾ എന്നിവയിലൂടെ സമൂഹത്തെ ശക്തിപ്പെടുത്തുകയാണ് ഡാളസ് ചാ്ര്രപറിന്റെ ലക്ഷ്യം.

അർഹരായ വ്യക്തികളെയും സംഘടനകളെയും നാമനിർദേശം ചെയ്യാൻ സംഘാടകർ അഭ്യർഥിച്ചു. നാമനിർദേശങ്ങൾ സമർപ്പിക്കാൻ: tinyurl.com/GOPIODallasAwards.

പ്രസാദ് തീയാടിക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam