ഡാലസ് : കേരള ലിറ്റററി സൈാസൈറ്റി ജോസ് ഓച്ചാലിയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചർച്ചാ സദസ്സ് 2026 നവംബർ 15 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് സംഘടിപ്പിച്ചു.
ഏവർക്കും സുപരിചിതനായ അമേരിക്കൻ മലയാളി എഴുത്തുകാരനാണ് ജോസ് ഓച്ചാലിൽ. ഇദ്ദേഹം നല്ലൊരു കവിയും കഥാകാരനുമാണ്. അനേകം ഭക്തി ഗാനങ്ങളൂം ആൽബംസോങ്ങ്‌സും എഴുതിയിട്ടുള്ള ഇദ്ദേഹം ഒരു ഭക്തകവിയായും അറിയപ്പെടുന്നു. കേരള ലിറ്റററി സൊസൈറ്റിയുടെയും ലിറ്റററി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെയും മുൻ പ്രസിഡന്റായ ജോസ് ഓച്ചാലിൽ സാഹിത്യ സാമൂഹ്യ രംഗങ്ങളിലും വിവിധ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.
ജീവിതം ഒരു തീർത്ഥയാത്ര, പ്രവാസിയുടെ ഗീതങ്ങൾ, നന്മതൻ പൂമരം എന്നീ മൂന്ന് കവിതാസമാഹാരങ്ങളും, പറുദീസയിലെ ചക്രവാകപ്പക്ഷികൾ എന്ന കഥാസമാഹാരവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവല്ലയ്ക്കടുത്ത് തിരുവൻവണ്ടൂരിൽ ഓച്ചാലിൽ കുടുംബത്തിൽ വിദ്വാൻ പി. സി. അബ്രഹാമിന്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിന്റെയും ഒൻപതു മക്കളിൽ ഇളയ മകനായി 1949 ജനിച്ചു. കഥാപ്രസംഗ കലയുടെ ഉപജ്ഞാതാക്കളിൽ ഒരാളും പ്രചാരകനുമായിരുന്നു പിതാവ്. ഡാലസ്സിലെ FMCയിൽ വളരെക്കാലം ജോലി ചെയ്തു. ഇപ്പോൾ ഡാലസിൽ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ : ആൻസി ജോസഫ് , മക്കൾ : അഞ്ജു, അബു, സാം.
എഴുത്തുകാരൻ ജോൺ മാത്യു ഹൂസ്റ്റൺ, ജനനി മാസിക ചീഫ് എഡിറ്റർ ജെ. മാത്യൂസ് ന്യൂയോർക്ക്, ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാൻ, പി. പി. ചെറിയാൻ, സി. വി. ജോർജ്, മീനു എലിസബത്ത് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. മനോഹർ തോമസ്, രാജു തോമസ്, ബിജോ ജോസ് ചെമ്മാന്ത്ര, ഹരിദാസ് തങ്കപ്പൻ, ഷാജു ജോൺ, സന്തോഷ് പിള്ള, പി. സി. മാത്യു, റഫീക്ക് തറയിൽ, തെരേസ ടോം, റോസമ്മ ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജോസ് ഓച്ചാലിൽ മറുപടി പ്രസംഗം നടത്തുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.
കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി ആദ്ധ്യക്ഷത വഹിച്ചു. കെ.എൽ.എസ് ജോയിന്റ് സെക്രട്ടറി ഡോ. ദർശന മനയത്ത് സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി കൃതജ്ഞതയും അറിയിച്ച് സംസാരിച്ചു.
ബാജി ഓടംവേലി (915 -613- 6566) സെക്രട്ടറി
കേരള ലിറ്റററി സൊസൈറ്റി, ഡാലസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
