കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് പരിഗണിച്ച എറണാകുളം മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി തള്ളി.
അതിജീവിതയുടെ അഭിഭാഷകയായിരുന്ന അഡ്വ. ടി.ബി. മിനി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചു എന്നായിരുന്നു പരാതി. അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിൽ നടപടി ആവശ്യപ്പെട്ടായിരുന്നു അഡ്വ. ടി ബി മിനിയുടെ ഹർജി.
വിചാരണക്കാലയളവില്‍ അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ മാത്രമാണ്. അര മണിക്കൂര്‍ മാത്രമാണ് കോടതിയില്‍ ഉണ്ടാകാറുള്ളത്, ആ സമയം ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് ടി.ബി. മിനി കോടതിയിലെത്തുന്നത് തുടങ്ങിയ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ് എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
ജനുവരി 12ന് കോടതി നടപടികള്‍ക്കിടെ ജഡ്ജി അധിക്ഷേപകരമായി സംസാരിച്ചതു കോടതിയലക്ഷ്യമാണെന്ന് ആയിരുന്നു ഹര്‍ജിക്കാരിയുടെ വാദം. വിചാരണ വേളയില്‍ താന്‍ ഇരുന്നൂറിലേറെ ദിവസങ്ങള്‍ ഹാജരായിട്ടുണ്ട്. പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ അധിക്ഷേപവും സൈബര്‍ ആക്രമണവും നേരിടേണ്ടിവന്നെന്നും മിനി ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
