മലയാളി വിദ്യാർഥിനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ മലയാളിക്ക് ഉസ്ബെക്കിസ്ഥാനിൽ  എട്ടര വർഷം തടവുശിക്ഷ  വിധിച്ചു 

NOVEMBER 16, 2026, 11:25 PM

ആലപ്പുഴ:  മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ സാവരിയ ബസന്ത് (21) മർദനമേറ്റു മരിച്ച കേസിൽ സഹപാഠിക്ക് ഉസ്ബെക്കിസ്ഥാൻ കോടതി എട്ടര വർഷം തടവുശിക്ഷ  വിധിച്ചെന്നു വിവരം. 

ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകളായ സാവരിയ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ മെഡിസിൻ വിദ്യാർഥിനിയായിരുന്നു. സാവരിയയും സഹപാഠി സദറുൽ അനാമും ഹോസ്റ്റൽ സൗകര്യം കുറവായതിനാൽ ഒരേ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് കൊലപാതകം നടന്നത്. ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞു നാട്ടിലെത്താനിരിക്കെയാണു സാവരിയയുടെ മരണം. ഹോസ്റ്റലിൽവച്ചു സദറുൽ അനാം സാവരിയയെ ക്രൂരമായി മർദിച്ചെന്നും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണു കേസ്. 

vachakam
vachakam
vachakam

പ്രതി ഉസ്ബെക്കിസ്ഥാനിലെ ജയിലിൽ തന്നെ ശിക്ഷ അനുഭവിക്കണം. കഴിഞ്ഞമാസം സാവരിയയുടെ പിതാവിനെ കേസിൽ വിസ്തരിച്ചിരുന്നു. വിധിന്യായത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ല. 

മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൽ അനാമിനെയാണ്  (22) ശിക്ഷിച്ചത്. സാവരിയയുടെ കുടുംബം ഏർപ്പെടുത്തിയ അഭിഭാഷകനാണ് ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഈ വിവരം അറിയിച്ചതെന്നും സാവരിയയുടെ ബന്ധുക്കൾ പറഞ്ഞു. 

  നാട്ടിൽ സാവരിയയുടെ പിതാവ് നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam