പൊന്നാനി കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു; മുഖ്യാതിഥിയായി നടൻ സൈജു കുറുപ്പ്

NOVEMBER 16, 2026, 10:59 PM

വടക്കൻ കേരളത്തിലെ പ്രമുഖ ശബരിമല ഇടത്താവളങ്ങളിലൊന്നായ പൊന്നാനി കണ്ടകുറുമ്പക്കാവ് ദേവി ക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നടൻ സൈജു കുറുപ്പ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഹരിവരാസനം സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്. കണ്ടകുറുമ്പക്കാവ് ദേവീക്ഷേത്ര സന്നിധിയിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ആയിരക്കണക്കിന് അയ്യപ്പഭക്തർ സന്നിഹിതരായിരുന്നു. 

ചടങ്ങിൽ  പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി, അക്ബർ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസർ, പ്രിൻസ് ആദിത്യ വർമ്മ, ആലങ്കോട് ലീലാകൃഷ്ണൻ, ഹരിവരാസനം സിനിമയുടെ സംവിധായകൻ രാജേഷ് നായർ, തിരക്കഥാകൃത്ത് കെ. അമ്പാടി തുടങ്ങിയവർ പങ്കെടുത്തു.

vachakam
vachakam
vachakam


വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഇടത്താവളങ്ങളിലൊന്നായ കണ്ടകുറുമ്പക്കാവ് ഇടത്താവളം കഴിഞ്ഞ മണ്ഡലകാലത്ത് ഒരു ലക്ഷത്തിലധികം അയ്യപ്പഭക്തർക്കാണ് ആശ്രയമായത്. ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന ഭക്തർക്കായി വിരിവെക്കുന്നതിനുള്ള സൗകര്യം, മൂന്ന് നേരത്തെ ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഭക്തർക്ക് കൂടുതൽ ആത്മീയവും സാംസ്‌കാരികവുമായ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി അയ്യപ്പചരിതം ആവിഷ്‌കരിക്കുന്ന മ്യൂറൽ പെയിന്റിങ്ങുകളും അന്താരാഷ്ട്ര വേദിക് സെമിനാറും ഉൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങളും ഇടത്താവളത്തിലുണ്ട്.

vachakam
vachakam
vachakam

തീർഥാടകർക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് വടക്കൻ കേരളത്തിലെ പ്രധാന അയ്യപ്പഭക്തി കേന്ദ്രമായി കണ്ടകുറുമ്പക്കാവ് ഇടത്താവളം ശ്രദ്ധേയമാകുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam