നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9ലക്ഷം രൂപ തട്ടിയ സംഭവം;  മൂന്ന് പേര്‍ കസ്റ്റഡിയില്‍

NOVEMBER 16, 2026, 10:53 PM

മലപ്പുറം: നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച്  9,90,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. 

കാളികാവ് അഞ്ചച്ചവടി സ്വദേശി ഫിറോസിനാണ് പണം നഷ്ടമായത്. നാലംഗസംഘമാണ് പണം തട്ടിയത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, ബാങ്കിന്റെ മുകളില്‍ നിന്ന് ഫിറോസ് കോണിപ്പടി ഇറങ്ങി വരുന്നതായും നാലംഗസംഘം പണം തട്ടിയെടുത്ത് പോകുന്നതായും കാണാം.   

ഇന്നലെ ഉച്ചയോടെ നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ നിന്നാണ് ഫിറോസ് പണവുമായി പുറത്തിറങ്ങിയത്. കോണിപ്പടി ഇറങ്ങുന്നതിനിടെ അക്രമികള്‍ ഫിറോസിനെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

vachakam
vachakam
vachakam

ഫിറോസിന്റെ കൈയില്‍ ഒരു കത്തിയുള്ളതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.  പണം തട്ടിയെടുത്തത് മണ്ണാര്‍ക്കാട് സ്വദേശികളാണെന്നും നടന്നത് ആസൂത്രിത കവര്‍ച്ചയെന്നും പൊലീസ് പറയുന്നു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam