ഷുഗർലാൻഡ്: റിവര്‍സ്റ്റോൺ മലയാളി സംഘടനയായ 'ഒരുമ' 2025 ഓണാഘാഷമായ പൊന്നോണ നക്ഷത്രരാവ് കാണികളിൽ പൊന്നിൻ പ്രഭ വിതറികൊണ്ട് വിസ്മയാനുഭവത്തിൽ നാട്യ, നൃത്ത, സംഗീത മുഹൂർത്തങ്ങളോടെ അരങ്ങേറി.
സുതല ലോകത്ത് നിന്ന് ഭൂമിയിലേക്ക് പ്രജകളെ സന്ദർശിക്കാൻ എത്തിയ മഹാബലിയെ സ്വീകരിക്കുന്നതിന് പ്രതീകത്മകമായി റിവര്‍സ്റ്റോൺ ബാൻഡിന്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലി, മേയർ, ജഡ്ജ്, പോലീസ് ക്യാപ്ടൻ, ആക്ഷൻ ഹീറോ ഓഫ് മോളിവുഡ് ഇൻ ഹൂസ്റ്റൺ, ഒരുമ എക്സിക്യൂട്ടിവുകൾ, ഇതര സംഘടനാ പ്രതിനിധികൾ എന്നിവരൊത്ത് ഗംഭിര വരവേൽപ്പോടെ വേദിയിൽ എത്തി ഭദ്രദിപം കൊളുത്തി പൊന്നോണ നക്ഷത്ര നിലാവിന് തുടക്കമായി.
ഒരുമ പ്രസിഡന്റ്ര് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷതയിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. മോളിവുഡ് ആക്ഷൻ ഹീറോ സ്റ്റാർ ബാബു ആന്റണി കലാമേളക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി പോലീസ്ക്യാപ്ടൻ മനോജ് പൂപ്പാറയിൽ മാഗ് പ്രസിഡന്റ് ജോസ് കെ.ജോൺ എന്നിവർആശംസാ പ്രസംഗങ്ങൾ നടത്തി.
ഒരുമയുടെ ഹൈസ്കൂൾ പഠനം പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഒരുമ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് റീനാ വർഗീസ് കൃതജ്ഞതയും പറഞ്ഞു.
ഡോ.ജോസ് തൈപ്പറമ്പിൽ, ഡോ.സീനാ അഷറഫ്, ഡോ.റെയ്നാ റോക്ക്, മേരി ജേക്കബ്, മെർലിൻ സാജൻ എന്നിവർ അവതാരകരുടെ പ്രകടനം കലാമേളക്ക് മാറ്റുരച്ചു. ഒരുമ മന്നൻ മങ്ക, മിന്നൽ മന്നൻ മങ്ക എന്നിവരെ തെരഞ്ഞെടുത്തു.
ജിൻസ് മാത്യു,റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്