ബെംഗളൂരുവിലെ ആചാര്യ നഴ്‌സിങ് കോളേജിൽ ഓണാഘോഷത്തിനിടെ സംഘര്‍ഷം.മലയാളിയായ വിദ്യാര്‍ഥിക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്.
കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഘര്‍ഷമുണ്ടാകുന്നത്. വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും ഇതിനിടെ ആദിത്യക്ക് വയറിന് കുത്തേല്‍ക്കുകയുമായിരുന്നു. ഉടനടി ആദിത്യയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണത്തില്‍ ആദിത്യയുടെ കൂടെയുണ്ടായിരുന്ന സാബിത്ത് എന്ന വിദ്യാര്‍ഥിക്കും പരുക്കേറ്റിട്ടുണ്ട്. സാബിത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആദിത്യയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കു നേരെ സോളദേവനഹള്ളി പൊലീസ് കേസെടുത്തു.വധശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് ആക്രമണം നടത്തിയ നാല് വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്