വിർജീനിയ: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2025 ജൂലൈ 16 മുതൽ ജൂലൈ 19 -ാം തിയതി വരെ വിർജിനിയയിലുള്ള ഹിൽട്ടൺ ഡളസ് എയർപോർട്ട് ഹോട്ടലിൽ വച്ച് അതിഗംഭീരമായി നടന്നു. 'വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും' (If you would believe you would see the glory of God , John, 11 :40) എന്നുള്ളതായിരുന്നു ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം.
അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് തിരുമേനി ആയിരുന്നു ഈ വർഷത്തെ കൺവൻഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കേരളത്തിൽ നിന്നും മൂവാറ്റുപുഴ, അങ്കമാലി മേഖലകളുടെ ചുമതലയുള്ള മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ അന്തീമോസ് മാത്യൂസ് തിരുമേനിയും, സിറിയൻ ഡമാസ്‌ക്കസ് ഭദ്രാസനാധിപനും പാത്രിയർക്കൽ അസിസ്റ്റന്റുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ ജോസഫ് ബാലി തിരുമേനിയും, യു.കെയിൽ നിന്നും മലങ്കര മാനേജിംഗ് കമ്മറ്റി മെമ്പറും, സുറിയാനി സഭാചരിത്രത്തിൽ പി.എച്ച്.ഡിയുമുള്ള ഡോ. സാറ നൈറ്റും തദവസരത്തിൽ സന്നിഹിതയായിരുന്നു.
ഇതോടനുബന്ധിച്ചു നടന്ന ഇലക്ഷനിൽ MGSOSA ക്കും MGSOYA (Mor Gregorios Syrian Orthodox Young Adults) ക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. MGSOSAയുടെ വൈസ് പ്രസിഡന്റായി റവ. ഫാദർ ബേസിൽ മത്തായിയും, സെക്രട്ടറിയായി അലൻ അജിതും, ജോയിന്റ് സെക്രട്ടറിയായി ഡീക്കൻ ആർവിൻ അക്കാട്ടുപത്തിലും ട്രഷറാറായി എബി കുന്നേത്തും, ജോയിന്റ് ട്രെഷററായി എഫ്രയിം വർക്കിയെയും തിരഞ്ഞെടുത്തു.
MGSOYAയുടെ വൈസ് പ്രസിഡന്റായി റവ. ഫാദർ എബിൻ പുരവത്തും, കോർഡിനേറ്റേഴ്‌സായി നെവിൻ വർഗീസ്, ഷെൽബി മത്തായി, അരുൺ ജോർജ്, അൽബിൻ പാലമലയിൽ എന്നിവരേയും തിരഞ്ഞെടുത്തു.
വാഷിംഗ്ടൺ ഡി.സിയിലുള്ള സെന്റ് മാർക്ക്‌സ് കോപ്റ്റിക് ഓർത്തഡോക്‌സ് ചർച്ചിലെ വൈദികൻ ഫാദർ ഏലീയ എസ്തഫാനോസ് യൂത്ത് അസോസിയേഷന്റെ ഈ വർഷത്തെ കൺവൻഷന്റെ വിശിഷ്ട അതിഥിയായിരുന്നു.
ജൂലായ് 19-ാം തീയതിനടന്ന വിശുദ്ധ കുർബ്ബാനയോടു കൂടി ഈ വർഷത്തെ കൺവൻഷൻ സമാപിച്ചു.
വർഗീസ് പാലമലയിൽ, മലങ്കര അധിഭദ്രാസന പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
