ഫോർട്ട് വർത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, പ്രതി അറസ്റ്റിൽ

SEPTEMBER 2, 2025, 12:29 PM

ഫോർട്ട് വർത്ത്, ടെക്‌സാസ്: ഫോർട്ട് വർത്തിലെ ഒരു വീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് യുവതിയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച  രാവിലെ 7:30ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
യെഗർ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോൾ, കിടക്കയിൽ തലയ്ക്കും ശരീരത്തിന്റെ മുകൾഭാഗത്തും വെടിയേറ്റ നിലയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

യുവതിയോടൊപ്പം താത്കാലികമായി താമസിച്ചിരുന്ന ഒരാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.

vachakam
vachakam
vachakam

തുടർന്ന്, പടിഞ്ഞാറൻ മധ്യ ടെക്‌സാസിൽ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരയുടെയോ പ്രതിയുടെയോ പേര് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവർ തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam