അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 800 പേർ മരിക്കുകയും 2,800ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യത്തെ താലിബാൻ ഭരണകൂടം അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
റഫ്‌റ്റേഴ്‌സ് റിപ്പോർട്ട് പ്രകാരം, കിഴക്കൻ പ്രവിശ്യകളായ കുനാർ, നംഗർഹാർ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ കൂടുതലുണ്ടായത്. ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ ബുദ്ധിമുട്ടുകയാണ്. കുന്നിൻപ്രദേശങ്ങളും മോശം കാലാവസ്ഥയും കാരണം റോഡുകൾ പലതും തടസ്സപ്പെട്ടതാണ് ഇതിന് കാരണം.
മനുഷ്യജീവനും വീടുകളും നഷ്ടപ്പെട്ട ഈ ദുരന്തത്തിൽ അന്താരാഷ്ട്ര സമൂഹം സഹകരിക്കണമെന്ന് കാബൂളിലെ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത് സമാൻ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു. രാത്രി 10 കിലോമീറ്റർ (6 മൈൽ) ആഴത്തിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 6 ആയിരുന്നു.
കഴിഞ്ഞ 24 -48 മണിക്കൂറിനുള്ളിൽ ഈ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനാൽ മണ്ണിടിച്ചിലിനും പാറകൾ ഇടിഞ്ഞുവീഴാനും സാധ്യതയുണ്ടെന്ന് യു.എൻ. ഓഫീസ് ഫോർ ദി കോ -ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (UNEOCHA) ഉദ്യോഗസ്ഥൻ കേറ്റ് കാരി റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
2021ൽ താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. വിദേശ സഹായം ഗണ്യമായി കുറഞ്ഞത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്