ഫോർട്ട് വർത്ത്, ടെക്‌സാസ്: ഫോർട്ട് വർത്തിലെ ഒരു വീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് യുവതിയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ 7:30ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
യെഗർ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോൾ, കിടക്കയിൽ തലയ്ക്കും ശരീരത്തിന്റെ മുകൾഭാഗത്തും വെടിയേറ്റ നിലയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയോടൊപ്പം താത്കാലികമായി താമസിച്ചിരുന്ന ഒരാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
തുടർന്ന്, പടിഞ്ഞാറൻ മധ്യ ടെക്‌സാസിൽ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരയുടെയോ പ്രതിയുടെയോ പേര് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവർ തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്