മംഗളൂരു: മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ലഗേജിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന നാല് തൊഴിലാളികൾ അറസ്റ്റിൽ.
യാത്രക്കാരിയുടെ ചെക്ക്-ഇൻ ലഗേജിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച എയർ ഇന്ത്യ എസ്എടിഎസ്‌ലെ നാല് കയറ്റിറക്ക് ജീവനക്കാരും ഇത് വാങ്ങിയ ആളുമാണ് അറസ്റ്റിലായത്.
ജീവനക്കാരായ മംഗളൂരു താലൂക്കിലെ കാണ്ഡവാര സ്വദേശി നിതിൻ, മൂഡുപേരാർ സ്വദേശികളായ സദാനന്ദ, രാജേഷ്, ബാജ്‌പെ സ്വദേശി പ്രവീൺ ഫെർണാണ്ടസ്, മോഷ്ടിച്ച സ്വർണം വാങ്ങിയ മൂടുപേരാറിലെ രവിരാജ് എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് 30ന് രാവിലെ ബംഗളൂരുവിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മംഗളൂരുവിൽ വന്നിറങ്ങിയ യാത്രക്കാരി കൺവെയർ ബെൽറ്റിൽ നിന്ന് തന്റെ ലഗേജ് പുറത്തെടുത്തപ്പോൾ നാലര ലക്ഷം രൂപ വിലമതിക്കുന്ന 56 ഗ്രാം സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. യാത്രക്കാരി ഉടൻ വിവരം ബാജ്‌പെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 303(2) പ്രകാരം ക്രൈം നമ്പർ 157/2025 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ യാത്രക്കാരന്റെ ലഗേജ് കൈകാര്യം ചെയ്യുന്നതിനിടെ സ്വർണ്ണം മോഷ്ടിച്ചതായി നാലുപേരും സമ്മതിച്ചുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്