അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള പിണറായി വിജയന്റെ വ്യാമോഹം: എ പി അബ്ദുള്ളക്കുട്ടി  

SEPTEMBER 2, 2025, 3:05 AM

മലപ്പുറം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി.

അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള പിണറായി വിജയന്റെ വ്യാമോഹമാണെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇനി ശരണമയ്യപ്പാ എന്ന് പിണറായി വിളിച്ചിട്ടും കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 

  ശബരിമല ആചാരങ്ങള്‍ക്ക് എതിരെ പിണറായി വിജയന്‍ നിന്ദ്യമായ പ്രവര്‍ത്തികളാണ് നടത്തിയതെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറത്തായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

vachakam
vachakam
vachakam

അയ്യപ്പ സംഗമത്തിന് പകരം സനാതന ധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം എന്ന് വിളിച്ചാലും ഇവിടത്തെ ഹിന്ദു വിശ്വാസികള്‍ പിണറായി വിജയനെ വിശ്വസിക്കില്ലന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പിണറായി വിജയന്റെ മുസ്‌ലിം പ്രീണനം കൊണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സിപിഐഎം വിട്ടുകൊണ്ടിരിക്കുകയാണ്.

അത് മനസിലാക്കിയാണ് തന്റെ അവസാന അടവ് എന്ന നിലയില്‍ പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുവന്നിരിക്കുന്നത്. 'മിസ്റ്റര്‍ പിണറായി, ദൈവനിഷേധികളായ നിങ്ങള്‍ക്ക് ഇതിലൊക്കെ എന്ത് കാര്യം' എന്നായിരുന്നു അബ്ദുള്ളക്കുട്ടി ചോദിച്ചത്. രഹ്ന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും പോലെയുള്ളവരെ ശബരിമലയില്‍ കയറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam