യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓർഡർ ചെയ്തു;  നഷ്ടമായത് ഒരു ലക്ഷം രൂപ 

APRIL 2, 2025, 11:21 PM

കണ്ണൂര്‍:   പശുക്കളെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കണ്ണൂർ മട്ടന്നൂരിലാണ് പശുവിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടന്നത്. രാജസ്ഥാനിലെ  യൂട്യൂബറുടെ പേജിൽ കണ്ട പരസ്യത്തിലാണ് ചതിക്കുഴി ഒളിഞ്ഞു കിടന്നത്. . 

മട്ടന്നൂർ കുമ്മാനം സ്വദേശി റഫീഖാണ് പരസ്യം കണ്ട്  10 പശുക്കളെയും രണ്ട് എരുമകളെയും ഓർഡർ ചെയ്തത്. ആകെ 5,60,000 രൂപ.

ഒരു ലക്ഷം അഡ്വാൻസ്. ബാക്കി തുക പശുക്കൾ വീട്ടിലെത്തുമ്പോൾ നേരിട്ട് നൽകണമെന്നായിരുന്നു  കരാർ. വിൽപ്പനക്കാരൻ എന്ന് പരിചയപ്പെടുത്തിയ ആൾ അയാളുടെ ആധാർ കാർഡ്,പാൻ കാർഡ്,പശു ഫാമിന്റെ ചിത്രങ്ങൾ എല്ലാം അയച്ചു നൽകി. 

vachakam
vachakam
vachakam

കരാർ പ്രകാരം റഫീഖ് 25000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 75,000 രൂപ ഗൂഗിൾ പേ വഴിയും അയച്ചു നൽകി. പിന്നാലെ ഓർഡർ ചെയ്ത പശുക്കളെ വാഹനത്തിൽ കയറ്റുന്ന വീഡിയോ റഫീക്കിന്റെ ഫോണിലേക്ക് എത്തി. മൂന്നുദിവസത്തിനുള്ളിൽ പശുക്കൾ വീട്ടുമുറ്റത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും പശുക്കളുടെ പൊടി പോലുമില്ല.

പണം വാങ്ങിയ ആളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് റഫീഖ് മനസ്സിലാക്കിയത്.  സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam