തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ ഓഫീസിൽ നടന്ന പരിശോധനയിൽ വിശദീകരണവുമായി കായികമന്ത്രി രംഗത്ത്.
മെസ്സിയെ കേരളത്തിലെത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൻ്റെ ഭാഗമായിട്ടാണ് റെയ്ഡ് നടന്നതെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കി.
സ്പോൺസറുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലാണ് പരിശോധന നടത്തേണ്ടത്.
അത് മാധ്യമപ്രവർത്തനത്തിനെതിരായ നടപടി എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.
മെസ്സിയെ കൊണ്ടുവരുന്നത് മാധ്യമപ്രവർത്തനം അല്ല. ഫെമയുടെ ലംഘനവും മാധ്യമപ്രവർത്തനം അല്ല. ഒരു മാധ്യമ സ്ഥാപനത്തിന്റെ നേരെയും നടപടി ഉണ്ടായിട്ടില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന സർക്കാർ ആണിതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
