ഇടുക്കി: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വിദ്യാർത്ഥിക്ക് കമ്പികൊണ്ട് അടിയേറ്റു. ഇന്നലെ വൈകിട്ട് നാലിന് കുമളി സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്നുളള കെട്ടിടത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
കുമളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയായ ശരണിനാണ് ഗുരുതരമായി പരുക്കേറ്റത്.
സംഭവത്തിൽ സുഹൃത്തുക്കളെ കുമളി പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂട്ടുകാർ തമാശയായി കമ്പികൊണ്ട് കളിച്ചപ്പോൾ അബദ്ധത്തിൽ പരുക്കേറ്റതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫുട്‌ബോൾ കളിച്ചശേഷം സമീപത്തെ സ്‌കൂൾ കെട്ടിടത്തിന് മുകളിലേയക്ക് കയറുന്നതിനിടെ മുന്നിൽ നടന്നിരുന്ന സുഹൃത്ത് നിലത്തു കിടന്നിരുന്നു ഇരുമ്പു കമ്പി എടുത്ത് വീശിയപ്പോൾ ശരണിന്റെ് തലയ്ക്ക് കൊളളുകയായിരുന്നു. കമ്പികൊണ്ട് ആഴത്തിൽ മുറിവേറ്റ് മുഖത്തും തലയിലും രക്തം വാർന്ന നിലയിലായിരുന്നു ശരൺ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
