തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ കെഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലയില്ല 

AUGUST 4, 2026, 12:04 AM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കി മടങ്ങിയെത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല ഇതുവരെ നൽകിയില്ലെന്ന് റിപ്പോർട്ട്. 

ഡെപ്യൂട്ടി കലക്ടർ, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയ ഉയർന്ന തസ്തികകളിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരാണ് രണ്ട് മാസമായി വീട്ടിലിരിക്കുന്നത്.

 തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ അടക്കമുള്ള ചുമതലകൾ നിർവഹിച്ച ശേഷം തിരികെയെത്തിയ 13 കെഎഎസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകൾ നൽകാത്തത്. 

vachakam
vachakam
vachakam

പൊതുസ്ഥലംമാറ്റത്തിനൊപ്പം ഇവരുടെയും പോസ്റ്റിങ് ഉണ്ടാകുമെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ ഫയലുകൾ ബോധപൂർവം നീക്കാത്തതാണ് നിയമനം വൈകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

സംസ്ഥാനത്ത് പല വകുപ്പുകളിലും ഉദ്യോഗസ്ഥ ക്ഷാമവും അധിക ജോലിഭാരവും നിലനിൽക്കുമ്പോഴാണ് ഉയർന്ന ശമ്പളമുള്ള 13 കെഎഎസ് ഉദ്യോഗസ്ഥർക്ക് നിയമനം നൽകാതെ ഒഴിച്ചിട്ടിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam