തിരുവനന്തപുരം: മാനേജ്മെൻ്റ് സ്വീകരിച്ച നടപടിയിൽ തൃപ്തിയുണ്ടെങ്കിലും മകന് പൂർണമായി നീതി ലഭിച്ചിട്ടില്ലെന്ന് നിതിൻ രാജിൻ്റെ പിതാവ് രാജൻ.
കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും പൊലീസ് ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും രാജൻ പറഞ്ഞു.
നിതിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. കെ. റാമിനെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ എച്ച്.ഒ.ഡി ചുമതലയിൽ നിന്ന് നീക്കിയിരുന്നു. പിന്നാലെയായിരുന്നു രാജന്റെ പ്രതികരണം.
നിതിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് രാജൻ ആവശ്യപ്പെട്ടു. മകന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
