കാട്ടാന കൊന്ന മണിയുടെ കുടുംബത്തിന് ലഭിച്ച എട്ടുലക്ഷം രൂപ ആരോ തട്ടിയെന്ന് പരാതി

JUNE 12, 2026, 2:04 AM

 കോഴിക്കോട്:  കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലമ്പൂര്‍ കരുളായിയിലെ പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് ലഭിച്ച നഷ്ടപരിഹാരമായ എട്ടുലക്ഷം രൂപ ആരോ തട്ടിയെടുത്തുവെന്ന് പരാതി.

മണിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഡിഎഫ്ഒ ഓഫിസിൽ കയറി ആക്രമണം നടത്തിയതിന്റെ പേരിലാണ് പി.വി.അൻവർ അറസ്റ്റിലായതും പിന്നീട് എംഎല്‍എ പദവി തന്നെ രാജിവച്ചതും. 

മണിയുടെ ഭാര്യ മാതിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ കരുളായി ശാഖയിൽ വനം വകുപ്പ് നൽകിയ നഷ്ടപരിഹാരത്തുക അടക്കം 8 ലക്ഷത്തിലധികം രൂപയുണ്ടായിരുന്നു. 

vachakam
vachakam
vachakam

അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും തട്ടിയെടുത്തതോടെയാണ് മാതിയും മക്കളും നിസ്സഹായരായത്. 

മകളുടെ ചികിത്സയ്ക്കായി ബാങ്കിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഒറ്റ രൂപ പോലും അക്കൗണ്ടിൽ ഇല്ലെന്ന് അറിയുന്നത്.  ഇപ്പോൾ മരുന്നു വാങ്ങാൻ പോലും മാതിയുടെ കയ്യിൽ പണമില്ല. മാതിയുടെ പേരിൽ എടിഎം കാർഡും ഗൂഗിൾ പേയും ശരിയാക്കി കൊടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam