തിരുവനന്തപുരം: ജോമോൻ ജോസ് യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായേക്കുമെന്ന് സൂചന. യൂത്ത് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറിയാണ് ജോമോൻ.
കാസർകോട് ചിറ്റാരിക്കൽ സ്വദേശിയായ ജോമോനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സന്ദീപ് വാര്യര്‍ക്ക് വേണ്ടി മാറ്റുകയായിരുന്നു തുടർന്ന് നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമനം.
യുവജന കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് ബിനു ചുള്ളിയിലും അരിത ബാബുവും പരിഗണനയിലുണ്ട്.
സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് ബിനു ചുള്ളിയിലിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. അരിത ബാബുവിന്റെ പേരും പരിഗണനയിലുണ്ട്.
ഷാജിർ രാജിവെച്ചതിനെ തുടർന്നാണ് ഈ ഒഴിവ് വന്നിരിക്കുന്നത്. സർക്കാർ അധികാരത്തിലെത്തി 100 ദിവസം കഴിഞ്ഞിട്ടും പദവികൾ നികത്താത്തതിൽ വിമർശനമുയർന്നതിനെ തുടർന്ന്, ഈ മാസം 15-നകം എല്ലാ ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളിലും ആളുകളെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
