സത്യസായി ബാബയുടെ ജന്മശതാബ്ദി, രാജ്യവ്യാപക രഥയാത്ര ആരംഭിച്ചു

APRIL 25, 2025, 9:51 AM

ഇന്ത്യ, ഏപ്രിൽ 24, 2025 : സത്യസായി ബാബയുടെ ജന്മശതാബ്ദി വർഷത്തിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന രാജ്യവ്യാപക രഥയാത്ര ശ്രീ സത്യസായി പ്രേമ പ്രവാഹിനി ആരംഭിച്ചു. ഏപ്രിൽ 24ന് പ്രശാന്തി നിലയത്തിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത സത്യസായി രഥയാത്ര 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും സഞ്ചരിക്കും.   

'എല്ലാവരെയും സ്‌നേഹിക്കുക, എല്ലാവരെയും സേവിക്കുക. എന്നേക്കും സഹായിക്കുക, ഒരിക്കലും ഉപദ്രവിക്കരുത്' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളെ പ്രതിനിധീകരിക്കുന്ന അഞ്ച് രഥങ്ങൾ 2,00,000 കിലോമീറ്ററിലധികം സഞ്ചരിക്കും. ശ്രീ സത്യസായി പ്രേമ പ്രവാഹിനി രഥയാത്ര 18 മാസത്തെ യാത്രയ്ക്ക് ശേഷം 2026 നവംബറിൽ പ്രശാന്തി നിലയത്തിൽ സമാപിക്കും.   

'ഈ യാത്ര നിസ്വാർത്ഥ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനും, അനുകമ്പയും ഐക്യവും വളർത്തുന്നതിനെയും പ്രോത്സാഹിപ്പിക്കും,' ശ്രീ സത്യസായി സേവാ സംഘടനകളുടെ അഖിലേന്ത്യാ പ്രസിഡന്റ് നിമിഷ് പാണ്ഡ്യ പറഞ്ഞു.

vachakam
vachakam
vachakam

Released: Office of the All-India President, Sri Sathya Sai Seva Organisations, India Address: Prasanthi Nilayam, Sri Sathya Sai District, Andhra Pradesh

Email: [email protected]

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam