ഫ്രാൻസിസ് മാർപാപ്പായുടെ നിര്യാണത്തിൽ കാനാ ദുഃഖം രേഖപ്പെടുത്തി

APRIL 25, 2025, 2:19 PM

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായി മാനവരാശിയ്ക്കാകെ പ്രത്യാശയേകി, ആഗോള കത്തോലിക്കാ സഭയെ നവീകരിച്ച് നയിച്ച പോപ്പ് ഫ്രാൻസിസ്സിന്റെ ദേഹവിയോഗത്തിൽ ക്‌നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക തീവ്ര ദുഃഖം രേഖപ്പെടുത്തുകയും ആദരാജ്ഞലി അർപ്പിയ്ക്കുകയും ചെയ്തു. തികച്ചും എളിമയാർന്ന ജീവിതശൈലിയിലൂടെ പുരോഹിത വർഗ്ഗത്തിനും ഭരണ കൂടങ്ങൾക്കും മാതൃക കാട്ടിയ പോപ്പ് ഫ്രാൻസീസ്സ് വിവിധ ദേശങ്ങളിലും സമൂഹത്തിലും നിലനിൽക്കുന്ന അനീതിയ്ക്കും അസമത്വങ്ങൾക്കും ആക്രമങ്ങൾക്കും ദാരിദ്ര്യത്തിനും എതിരായി ശക്തവും വ്യക്തവുമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്.

ദേശങ്ങളേയും ജനതയേയും വേർതിരിയ്ക്കുന്ന മതിലുകൾക്ക് പകരം അവയെ ഒന്നിപ്പിയ്ക്കുവാൻ ഉപകരിയ്ക്കുന്ന പാലങ്ങൾ പണിയണം എന്ന ഫ്രാൻസീസ്സ് മാർപാപ്പായുടെ ആഹ്വാനം ബഹുഭൂരിപക്ഷം വരുന്ന ലോകജനത നെഞ്ചിലേറ്റി. വിവിധ ദേശങ്ങളിലും സമൂഹങ്ങളിലും കത്തോലിയ്ക്കാ സഭയുടെ യശസ്സും, ആദരവും വർദ്ധിപ്പിയ്ക്കുവാൻ പാപ്പായുടെ ആഹ്വാനം ഉപകരിച്ചു. ലോക സമാധാനവും, വിശ്വപൗരബോധ്യവും സഹജീവികളോട് കരുതലും ലക്ഷ്യമാക്കി മാർപാപ്പാ നൽകിയ ആഹ്വാനം ഒരു വിഭാഗം ഇടുങ്ങിയ മനസ്സുകൾക്ക് സ്വർത്ഥ ഭരണകൂടങ്ങൾക്കു സ്വീകാര്യമായില്ല. അവികസിത ദേശങ്ങളിൽ നിന്ന് സമ്പത്തും സമൃദ്ധിയും കൈവരിച്ച ദേശങ്ങളിലേയ്ക്ക് വ്യാപകമായ കുടിയേറ്റത്തിന് പോപ്പിന്റെ ആഹ്വാനം ഹേതുവാകുമെന്ന് അക്കൂട്ടർ തെറ്റിദ്ധരിപ്പിച്ചു.

സഭാ നവീകരണം ലക്ഷ്യമാക്കി നിരവധി പരിഷ്‌കരണങ്ങൾ പോപ്പ് ഫ്രാൻസിസ്സ് ഏർപ്പെടുത്തി. പുരോഹിതരും വിശ്വാസികളും തമ്മിൽ പരസ്പര വിശ്വാസത്തിലും ഐക്യത്തിലും വർത്തിയ്ക്കുവാൻ ഉതകുന്ന നിരവധി പരിഷ്‌കാരങ്ങൾ പോപ്പ് ഫ്രാൻസീസ്സ് നടപ്പാക്കി. ആഗോള സിനഡ് ഉൾപ്പെടെ സഭയുടെ സുപ്രധാന സംവിധാനങ്ങളിൽ വോട്ടവകാശത്തോടു കൂടിയ പങ്കാളിത്തം ആത്മായർക്ക് ഫ്രാൻസീസ്സ് പാപ്പാ ലഭ്യമാക്കി. ആരാധയനക്ക് ഉൾപ്പെടെ സഭയിൽ നിരവധി അവസരങ്ങൾ സ്ത്രീകൾക്കും അദ്ദേഹം അനുവദിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, പോപ്പ് ഫ്രാൻസീസ്സ് വിഭാവനം ചെയ്ത സഭാ നവീകരണം പൂർണ്ണമായും ഉൾക്കൊള്ളുവാനോ നടപ്പിലാക്കുവാനോ സീറോ മലബാർ സഭ ഉൾപ്പെടെയുള്ള വിവിധ സഭകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
നിരീശ്വരവാദികൾക്ക് പോലും മോക്ഷപ്രാപ്തി സാധ്യമാണെന്ന പോപ്പ് ഫ്രാൻസീസ്സിന്റെ പ്രഖ്യാപനം ഞെട്ടലോടു കൂടിയാണ് ബഹുഭൂരിപക്ഷം പുരോഹിതരും വിശ്വാസികളും ശ്രവിച്ചത്. കപട ഭക്തർക്കും വിശ്വാസച്ചൂഷകർക്കും ഉപരിസഹജീവികളെ തുല്യരായി കരുതകയും സ്‌നേഹിയ്ക്കുകയും കാരുണ്യ പ്രവർത്തനം നടത്തുകയും ചെയ്യുന്നവർ അവിശ്വാസിയാണെങ്കിൽ കൂടി ദൈവ തിരുമുമ്പാകെ സ്വീകാര്യനാകുമെന്നാണ് പാപ്പാ അർത്ഥമാക്കിയത്.

vachakam
vachakam
vachakam

പൗലോസ് സ്ലീഹാ ഗലാത്തിയാക്കാർക്ക് നൽകിയ ലേഖനത്തിൽ, യേശു ക്രിസ്തുവിനെ ദൈവ പുത്രനായി, യേശു ക്രിസ്തുവിനെ ദൈവപുത്രനായി സ്വീകരിച്ചിട്ടുള്ളവർക്കിടയിൽ ദേശത്തിന്റെയോ വർഗ്ഗത്തിന്റെയോ, വർണ്ണത്തിന്റെയോ, ഭാഷയുടെയോ, സമ്പത്തിന്റെയോ, അടിസ്ഥാനത്തിൽ അന്തരവില്ലായെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പൗലോസ് സ്ലീഹായുടെ സന്ദേശം പൂർണ്ണമായും ഉൾക്കൊണ്ട് കൊണ്ട് ലോകജനതയിൽ സമാധാനവും, ഐക്യവും തുല്യതയിൽ അധിഷ്ഠിതമായൊരു സാമൂഹ്യനീതിയും ഉറപ്പാക്കുവാൻ ജീവിതം സമർപ്പിച്ച ഫ്രാൻസീസ്സ് മാർപാപ്പായുടെ പ്രവർത്തനങ്ങളും പ്രബോധനങ്ങളും സാക്ഷാത്ക്കരിയ്ക്കപ്പെടുവാനുള്ള ഉദ്യമത്തിൽ അണിചേരുവാൻ സഭാ വിശ്വാസികളോട് കാനാ ആഹ്വാനം ചെയ്തു.

സാലസ്സ് കാലായിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam