ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷ പരിപാടികൾ പാർക്ക് റിഡ്ജിലുള്ള സെന്റിനിയൽ ആക്ടിവിറ്റി സെന്ററിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു.
സെറാഫിൻ ബിനോയിയുടെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച ഓണാഘോഷത്തിൽ പ്രസിഡന്റ് വിജി നായർ സദസ്സിനെ സ്വാഗതം ചെയ്യുകയും ഓണാശംസകൾ നൽകുകയും ചെയ്തു.
ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടേയും അകമ്പടിയോടു കൂടി മഹാബലിയെയും മുഖ്യാതിഥിയായ എത്തിയ മാണി സി. കാപ്പൻ എം.എൽ.എയെയും വേദിയിലേക്ക് ആനയിച്ചു. ഓംകാരം ഷിക്കാഗോയുടെ വാദ്യകലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളം വളരെ ഗംഭീരമായിരുന്നു.
മാണി സി. കാപ്പൻ എം.എൽ.എ ഓണാഘോഷ പരിപാടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ പ്രസിഡന്റും മറ്റു ഭാരവാഹികളും ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു. മോൻസ് ജോസഫ് എം.എൽ.എയും ചടങ്ങിൽ പങ്കുചേരുകയും ഓണസന്ദേശം നൽകുകയും ചെയ്തു. എം.എൽ.എമാർ രണ്ടുപേരെയും സതീശൻ നായർ സദസ്സിനു പരിചയപ്പെടുത്തി.
പ്രസന്ന അവതരിപ്പിച്ച ഗണപതിയെ സ്തുതിച്ചു കൊണ്ടുള്ള മോഹിനിയാട്ടം, ബിമൽ നായരുടെ ഗാനാലാപനം, മോഹിത് അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ, സെറാഫിന്റെ ഡാൻസ്, തരംഗ് കൂട്ടായ്മയുടെ ഗായത്രി നായർ കൊറിയോഗ്രാഫ് ചെയ്ത നൃത്തം, സെറാഫിൻ ബിനോയിയുടെ ഓണപ്പാട്ട്, സിദ്ധാന്ത് വിനോദിന്റെ ഓടക്കുഴൽ ആലാപനം, സൗപർണിക കലാക്ഷേത്രയുടെ വിനിത പ്രവീണിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച കലാകാരന്മാരുടെ കലാകാരികളുടെയും വൈവിദ്യമാർന്ന പരിപാടികൾ ദീപുനായരുടെ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ ചടങ്ങിനു മാറ്റുകൂട്ടി.
ലീലാ പിള്ളയും ശോഭാ നായരും അത്തപ്പൂവിട്ടു. വിജി നായർ, വിജയമ്മ കൈമൾ, കലാ നായർ തുടങ്ങിയവർ താലപ്പൊലിക്ക് നേതൃത്വം നൽകി. ജിതേന്ദ്ര കൈമളുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി. മഹാബലിയായി രമേഷ് ചിറ്റൂർ വേഷമിട്ടു. ദീപു നായർ പ്രോഗ്രാം കോർഡിനേറ്ററും എം.സിയുമായിരുന്നു. കൂടാതെ ലക്ഷ്മി സുരേഷും എം.സിയായി പ്രവർത്തിച്ചു.
മറ്റു വിവിധ പരിപാടികൾക്ക് എം.ആർ.സി പിള്ള, അരവിന്ദ് പിള്ള, രഘു നാഥൻ നായർ, രാജഗോപാലൻ നായർ, രാധാകൃഷ്ണൻ നായർ, ദീപക് നായർ, പ്രസന്നൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
സതീശൻ നായർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്