നായയെ മടിയിലിരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരേ എംവിഡി കേസെടുത്തു

JUNE 11, 2024, 12:10 PM

ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ  മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു.

നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില്‍ ഫാ. ബൈജു വിന്‍സന്റിനെതിരെ ആലപ്പുഴ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റാണ് കേസെടുത്തത്. 

സ്റ്റിയറിങ്ങിനും തനിക്കുമിടയില്‍ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യം വികാരി തന്നെ സാമൂഹികമാധ്യമത്തില്‍ ഇടുകയായിരുന്നു.

vachakam
vachakam
vachakam

ഇതു പ്രചരിച്ചതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് അന്വേഷണം നടത്തിയത്. വാഹനം അപകടകരമായോടിച്ചതിന് ഫാ. ബൈജു വിന്‍സന്റിന്റെ ലൈസന്‍സ് റദ്ദാക്കും. 

കാരണം ബോധിപ്പിക്കുന്നതിനായി ഫാ. ബൈജു തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ മുന്‍പാകെ ഹാജരായി.

ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചിന് ചാരുംമൂട്ടില്‍നിന്ന് പടനിലത്തേക്കുള്ള യാത്രയ്ക്കിടയിലാണു സംഭവം. എന്നാൽ നായയുടെ കാലിന്റെ ചികിത്സയ്ക്കായി മൃഗാശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നെന്നും അതുകൊണ്ടാണ് മടിയില്‍ ഇരുത്തിയതെന്നുമായിരുന്നു ഫാ. ബൈജു വിന്‍സന്റിന്റെ വിശദീകരണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam