കോഴിക്കോട്: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്ന സൂചന നല്‍കി മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി.
ഇത്തവണ അഴീക്കോട് നിന്നും മാറി കോഴിക്കോട് നിന്നോ കാസര്‍കോട് നിന്നോ ജനവിധി തേടിയേക്കുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം.
'ഏത് മണ്ഡലമായാലും നമുക്ക് അവിടെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകണം. അഴീക്കോട് ഷാജി തോറ്റു. തോല്‍ക്കുന്നവന്‍ ശരിയും ജയിക്കുന്നവന്‍ തെറ്റും ആകുന്നില്ല.
എനിക്കവിടെ ചില കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനിടയില്‍ പ്രസവക്കൂട്ടലിനും മാല ഇടീക്കലിനും പോകാന്‍ പറ്റിയിട്ടുണ്ടാവില്ല.
അത് രാഷ്ട്രീയത്തില്‍ വല്ല്യ ഘടകമാണ്. ഞാനത് തിരിച്ചറിയുന്നുണ്ട്. മരണവീട്ടില്‍പ്പോയി മൃതദേഹമാവുക, കല്ല്യാണവീട്ടില്‍പ്പോയി പുതിയാപ്ല ആവുന്ന രീതി പറ്റില്ലെന്ന് പ്രഖ്യാപിച്ച് മത്സരിച്ചയാളാണ്. എനിക്ക് ചെയ്യാന്‍ വേറെ കാര്യങ്ങളുണ്ട്. നിയമനിര്‍മ്മാണ സഭയില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എനിക്ക് ബോധ്യം ഉണ്ട്', എന്നും കെ എം ഷാജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
