ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ ഇലക്ട് സോഹ്റാൻ മംദാനിയുടെ പുതിയ ഭരണകൂടത്തിലേക്ക് ജോലി തേടുന്നവരിൽ നിന്ന് വലിയ പ്രതികരണം. ട്രാൻസിഷൻ പോർട്ടൽ വഴി 50,000ത്തിലധികം ആളുകളാണ് മംദാനിയുടെ ടീമിൽ പ്രവർത്തിക്കാൻ അപേക്ഷിച്ചിട്ടുള്ളത്.
സർക്കാർ സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുമെന്ന വിശ്വാസമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് അപേക്ഷകരുടെ എണ്ണം സൂചിപ്പിക്കുന്നതായി മംദാനി പ്രസ്താവനയിൽ പറഞ്ഞു.
കമ്മ്യൂണിറ്റി ഓർഗനൈസർമാർ, പോളിസി വിദഗ്ധർ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ, ന്യൂയോർക്കിലെ സാധാരണ തൊഴിലാളികൾ എന്നിവരെയാണ് ടീം പ്രധാനമായും തേടുന്നത്. അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.
അപേക്ഷകരുടെ ഈ തള്ളിക്കയറ്റത്തിന് പുറമെ, മംദാനിയുടെ ട്രാൻസിഷൻ കമ്മിറ്റി 30 മണിക്കൂറിനുള്ളിൽ 7,000ത്തിലധികം ദാതാക്കളിൽ നിന്ന് 517,947 ഡോളർ (ഏകദേശം 4.3 കോടി രൂപ) സമാഹരിച്ചു. ഇത് കഴിഞ്ഞ രണ്ട് മേയർമാരുടെ ആദ്യ ടേം ട്രാൻസിഷൻ ഫണ്ടിംഗിനേക്കാൾ കൂടുതലാണ്.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
