ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്! ഷബ്നയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

DECEMBER 10, 2023, 10:21 AM

കോഴിക്കോട്: കോഴിക്കോട് ഭർത്യ​വീട്ടിൽ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഷബ്ന മരിക്കുന്നതിന് മുൻപ് ഷബ്ന തന്നെ ഫോണിൽ എടുത്ത വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

ഷബ്നയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഷബ്ന ജീവനൊടുക്കുന്ന തിങ്കളാഴ്ച ഭർതൃവീട്ടുകാർ ഷബ്നയെ ചീത്ത വിളിക്കുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്  

വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭർത്താവിന്‍റെ അമ്മാവൻ ഹനീഫ, ഷബ്നയെ അടിക്കുന്നത്. 

vachakam
vachakam
vachakam

ഈ സംഭവത്തിന് പിന്നാലെയാണ്  ഷബ്ന ജീവനൊടുക്കിയത്. വീഡിയോയില്‍ ഷബ്നയെ ഭീഷണിപ്പെടുത്തുന്നരീതിയിലാണ്  ഹനീഫ സംസാരിക്കുന്നത്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam