തിരുവനന്തപുരം: കുറഞ്ഞ പലിശയ്ക്ക് സ്വർണ്ണം പണയം വെച്ച് നൽകാം എന്ന് വാക്ക് നൽകിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ചുവിന്റെ ഭർത്താവ് വിഷ്ണു.
'തട്ടിപ്പിന് ഇരയായെന്ന് അഞ്ചു പറഞ്ഞിരുന്നു. ഫിനാൻസിൽ വന്ന് കണ്ട് പരിചയപ്പെട്ടാണ് സിന്ധു തട്ടിപ്പിനിരയാക്കിയത്. കുറഞ്ഞ പലിശയ്ക്ക് സ്വർണം പണയം വെച്ച് നൽകാം എന്ന് വാക്ക് നൽകി ആണ് സ്വർണം വാങ്ങിയത്. അഞ്ചുവിന്റെ സുഹൃത്തിന്റെ സ്വർണം പണയം എടുക്കാൻ ശ്രമിച്ചപ്പോൾ അവർ തിരിച്ചുനൽകിയില്ല.
പകരം വ്യാജ സ്വർണം നൽകി. ഇതോടെ ആണ് തട്ടിപ്പ് മനസിലായത്. സ്വർണം എല്ലാം നൽകിയ ശേഷമാണ് സിന്ധു തട്ടിപ്പുകാരിയാണ് എന്ന് അറിഞ്ഞത്.
പലതരത്തിലും ബാധ്യതകൾ തീർക്കാൻ അഞ്ചുവും ഐശ്വര്യയും ശ്രമിച്ചു. പലവട്ടം സിന്ധുവിന്റെ വീട്ടിൽ പോയി നഷ്ടപ്പെട്ട സ്വർണം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വർണം തന്നിട്ടുണ്ടെന്ന് തെളിവ് നൽകാനാണ് ആവശ്യപ്പെട്ടത്. അവർ വിഷം കഴിച്ച കാര്യം കുടുംബത്തിന് അറിയില്ലായിരുന്നു', വിഷ്ണു പറഞ്ഞു.
സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരി ഐശ്വര്യയും ഇന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. തിരുവനന്തപുരം ചാവടിനട സ്വദേശിനിയാണ് ഐശ്വര്യ. ഐശ്വര്യയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച അഞ്ജു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ജൂൺ 30നാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
