അയോധ്യയിലെ പൂജാരിമാർക്ക് പുതിയ വേഷം

AUGUST 15, 2026, 10:47 PM

അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാർ പാലിക്കേണ്ട പുതിയ നടപടിക്രമങ്ങൾ പുറത്തിറക്കി അധികൃതർ. മഞ്ഞനിറത്തിലുള്ള പുതിയ വസ്ത്രത്തിലായിരിക്കും ഇനി പൂജാരിമാർ എത്തുക. 

ക്ഷേത്രത്തിൽ പിന്തുടരുന്ന വൈഷ്ണവ പാരമ്പര്യത്തിനും രാമാനന്ദാചാര്യ സമ്പ്രദായത്തിനും അനുയോജ്യമായ രീതിയിലാണ് ഈ ഡ്രസ്സ് കോഡ് വരുത്തിയിരിക്കുന്നത്. 

ക്ഷേത്രത്തിലെ പൂജകൾക്കും ചടങ്ങുകൾക്കും കൂടുതൽ അച്ചടക്കവും പ്രൗഢിയും പരമ്പരാഗത ശൈലിയും നൽകുന്നതിനും പൂജാരിമാരുടെ രൂപത്തിൽ ഏകീകൃത സ്വഭാവം ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ മാറ്റം കൊണ്ടുവന്നതെന്ന് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

രാം ലല്ലയുടെ ആരാധനാക്രമങ്ങൾ കൂടുതൽ ക്രമീകൃതമാക്കുന്നതിന്റെ ഭാഗമായി ഭാവിയിലും ഘട്ടങ്ങളായി കൂടുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നാണ് ക്ഷേത്ര ഭരണസമിതി നൽകുന്ന സൂചന.

പുതിയ നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വന്നതോടെ, ക്ഷേത്ര സന്ദർശിക്കുന്ന ഭക്തർക്ക് നിർദ്ദിഷ്ട മഞ്ഞ വേഷത്തിൽ എല്ലാ ചടങ്ങുകളും നിർവഹിക്കുന്ന പൂജാരിമാരെ കാണാൻ സാധിക്കും,

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam