കരുനാഗപ്പള്ളി: താലൂക്കിലെ കന്നേറ്റി കായലിന് സമീപത്തുനിന്ന് കളിസ്ഥലത്തേക്ക് പോയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പടനായര്‍കുളങ്ങര തെക്ക് നൗഷാദ് മന്‍സിലില്‍ നൗഷാദിന്റെ മകന്‍ ബിലാലിനെ (12) ആണ് കാണാതായത്. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വെല്‍ഫെയര്‍ യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ബിലാല്‍.
വീട്ടില്‍ നിന്നും കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ കുട്ടിയെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കന്നേറ്റി കായലിന് സമീപം സൈക്കിളും ജഴ്സിയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘവും പോലീസും പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കന്നേറ്റി കായലില്‍ വിപുലമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടി കായലില്‍ അപകടത്തില്‍പ്പെട്ടതാണോ എന്ന സംശയത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
