ഫൊക്കാനയുടെ ചരിത്രവിജയത്തിന് അഭിനന്ദനപ്രവാഹം;ഗിന്നസ് നേട്ടത്തിന്റെ ശിൽപി മനോജ് വട്ടപ്പള്ളിക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ

AUGUST 15, 2026, 11:26 PM

പെൻസിൽവേനിയ: കലഹാരിയിൽ നടന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷനിൽ മോഹിനിയാട്ടത്തിനും ചെണ്ടമേളത്തിനും ലഭിച്ച 'ചരിത്രപ്രസിദ്ധമായ' ഗിന്നസ് ലോക റെക്കോർഡിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശിൽപിയാണ് ചീഫ് കോർഡിനേറ്റർ മനോജ് വട്ടപ്പള്ളി.

ആശയം മുതൽ ആസൂത്രണം, ഏകോപനം, നടത്തിപ്പ്, ഗിന്നസ് മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടിക്രമങ്ങൾ വരെ 'അർപ്പണബോധത്തോടെ' മുന്നിൽ നിന്ന് നയിച്ച മനോജ് വട്ടപ്പള്ളിക്ക് പ്രവാസി മലയാളി സമൂഹത്തിൽ നിന്ന് അഭിനന്ദനപ്രവാഹം.

ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിൽ 'പ്രിയങ്കരനായ' സാമൂഹിക പ്രവർത്തകനായ മനോജ് വട്ടപ്പള്ളി സാമൂഹികസാംസ്‌കാരിക സംഘടനയായ 'മഞ്ച്' ന്റെ മുൻ പ്രസിഡന്റ് കൂടിയാണ്. എന്നാൽ ഫൊക്കാനയുടെ ഈ ഗിന്നസ് നേട്ടം അദ്ദേഹത്തിന്റെ സംഘടനാ പ്രവർത്തന മികവിനും സംഘാടനശേഷിക്കും ലഭിച്ച 'വലിയ' അംഗീകാരമായി മാറുകയാണ്.

vachakam
vachakam
vachakam


മാസങ്ങൾ നീണ്ട 'കഠിനമായ' തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഈ സ്വപ്നപദ്ധതി യാഥാർഥ്യമായത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുകയും നിർദേശങ്ങളും കർശനമായ മാനദണ്ഡങ്ങളും മനസ്സിലാക്കി നടപ്പാക്കുകയും ആവശ്യമായ നിയമസാങ്കേതിക രേഖകളും പേപ്പർവർക്കുകളും കൃത്യമായി പൂർത്തിയാക്കുകയും ചെയ്തതിൽ മനോജ് വട്ടപ്പള്ളിയുടെ പങ്ക് 'നിർണായകമായിരുന്നു'.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും കലാകാരികളെയും ഒരൊറ്റ ലക്ഷ്യത്തിന് കീഴിൽ അണിനിരത്തുക എന്നതായിരുന്നു ഏറ്റവും 'വെല്ലുവിളി നിറഞ്ഞ' ദൗത്യങ്ങളിലൊന്ന്. വ്യത്യസ്ത സ്ഥലങ്ങളിൽ കഴിയുന്ന നൂറുകണക്കിന് കലാപ്രതിഭകളെ ഏകോപിപ്പിക്കുകയും പരിശീലനവും സമയക്രമവും പരിപാടിയുടെ മറ്റു സാങ്കേതിക ആവശ്യങ്ങളും ഏകോപിപ്പിക്കുകയും ചെയ്തതിൽ മനോജ് മുന്നിൽ നിന്നു.

vachakam
vachakam
vachakam

കേരളത്തിലെ പ്രമുഖ വാദ്യനൃത്താചാര്യന്മാരായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ശിവദാസൻ ആശാൻ, കലാനിലയം കലാധരൻ മാസ്റ്റർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ വിദഗ്ധ പിന്തുണയും പരിശീലനവും ഉറപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചു. കലാപരമായ മികവിനൊപ്പം ഗിന്നസ് റെക്കോർഡിന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ നൽകി.


ഒരു ആശയം മനസ്സിൽ രൂപപ്പെട്ട നിമിഷം മുതൽ അത് ഗിന്നസ് റെക്കോർഡായി മാറിയ നിമിഷം വരെ 'അഹോരാത്രം' പ്രവർത്തിച്ച മനോജ് വട്ടപ്പള്ളിയുടെ നേതൃത്വവും ഏകോപനശേഷിയുമാണ് ഈ നേട്ടത്തിന്റെ കരുത്ത്.

vachakam
vachakam
vachakam

മുന്നിൽ നിന്നുള്ള നേതൃത്വത്തേക്കാൾ പിന്നിൽ നിന്ന് ഒരു വലിയ സംഘത്തെ ഒരേ ലക്ഷ്യത്തിലേക്ക് നയിച്ച 'നിശ്ശബ്ദമായ' അധ്വാനമാണ് അദ്ദേഹത്തെ ഈ വിജയത്തിന്റെ ഏറ്റവും അർഹനായ അഭിനന്ദനപാത്രമാക്കുന്നത്.

ഫൊക്കാനയുടെ ചരിത്രത്തിൽ 'പൊൻതൂവലായി' മാറിയ ഈ ഗിന്നസ് നേട്ടം ഒരു സംഘടനയുടെ മാത്രം വിജയമല്ല; നിരവധി മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്.


എന്നാൽ ആ കൂട്ടായ്മയെ ഒരു ലക്ഷ്യത്തിലേക്ക് ചേർത്തുനിർത്തിയ ഏകോപനത്തിന്റെ കേന്ദ്രബിന്ദുവായി മനോജ് വട്ടപ്പള്ളിയുടെ പേര് പ്രത്യേകം രേഖപ്പെടുത്തപ്പെടും.

ശ്രീകുമാർ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam