കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറി (CFSL) സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ദേശീയ ഫൊറൻസിക് അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
പുതിയ ക്രിമിനൽ നിയമപ്രകാരം ഏഴ് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ നിർബന്ധമായും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ആവശ്യമാണ്. ടെക്നോപാർക്കിൽ സ്ഥലം കണ്ടെത്താനാണ് നീക്കം.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് കേസുകളിൽ പരിശോധനാ റിപ്പോർട്ടുകൾ വൈകുന്നത് കനത്ത വെല്ലുവിളിയാണ്. റിപ്പോർട്ടുകൾ വേഗത്തിലാക്കാൻ സംസ്ഥാനത്തെ ഫൊറൻസിക് ലാബുകളിൽ കൂടുതൽ സയന്റിഫിക് ഓഫീസർമാരെ നിയമിച്ചിരുന്നുവെങ്കിലും പ്രശ്നം പൂർണ്ണമായും പരിഹരിക്കാനായില്ല.
നിലവിൽ സംസ്ഥാനത്തെ വിവിധ വിചാരണക്കോടതികളിലായി 8,422 മയക്കുമരുന്ന് കേസുകൾ തീർപ്പാക്കാനുണ്ട്. പുതിയ കേന്ദ്ര ലബോറട്ടറി ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാന സർക്കാരിന് കീഴിൽ നിലവിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് പ്രധാന ഫൊറൻസിക് ലബോറട്ടറി പ്രവർത്തിക്കുന്നത് കണ്ണൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ റീജണൽ ലാബുകളും എല്ലാ ജില്ലകളിലും ലാബുകളും 19 മൊബൈൽ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
