തിരൂര്‍: ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ മനംകവര്‍ന്ന 'കുട്ടി സഖാവ്' മുഹമ്മദ് സിയയുടെ അക്കൗണ്ടിന് മെറ്റയുടെ പൂട്ട്. ബാലസംഘം ഭാരവാഹികളെ പരിചയപ്പെടുത്തിക്കൊണ്ട് സിയ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 2 മില്യണ്‍ ആളുകളാണ് കണ്ടത്. വീഡിയോ വൈറലായി വന്‍ സ്വീകാര്യത നേടി നില്‍ക്കവെയാണ് അക്കൗണ്ട് നീക്കം ചെയ്തുകൊണ്ടുള്ള മെറ്റയുടെ നടപടി. അക്കൗണ്ട് പൂട്ടിയതിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, പേജ് തിരിച്ചുപിടിക്കാനായി മെറ്റയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ബാലസംഘത്തിന്റെ പ്രാദേശിക പ്രസിഡന്റിനെയും സെക്രട്ടറിയേയും ആവേശത്തോടെയും കൗതുകത്തോടെയും പരിചയപ്പെടുത്തുന്നതായിരുന്നു സിയയുടെ വീഡിയോ. 'ലാല്‍ സലാം' എന്ന അഭിവാദ്യത്തോടെ അവസാനിക്കുന്ന ഈ കൊച്ചു വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത് അക്കൗണ്ടിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു.
വന്‍ സ്വീകാര്യത നേടി മുന്നേറുന്നതിനിടെയാണ് സിയയുടെ അക്കൗണ്ടിനെതിരെ മെറ്റയുടെ നടപടിയുണ്ടായത്. നിലവില്‍ അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള അപ്പീല്‍ മെറ്റയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
